Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3 [Malini Krishnan]
ഞാൻ ചോദിച്ചു.
"ഞാൻ കുറച്ച അപ്പുറത് ഒരു കടയിൽ ചായ കൂടി വന്നത് ആയിരുന്നു, അപ്പോഴാണ് സ്ടാൽകിങ് ഒക്കെ തെറ്റ് ആണ് എന്ന് പറഞ്ഞ ഒരു തെണ്ടി ഇവിടെ ബസ് സ്റ്റോപ്പിൽ ആരെയോ കാത്തുനില്കുനത് കണ്ടത്." ഇനി എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവനെ നോക്കി ഒരു ചമ്മിയ ചിരി ഇട്ടു.
"ഒരു കൈയപദം നാറ്റിക്കരുത്." ഞാൻ കൈകൂപ്പി അവന്ടെ മുൻപിൽ നിന്നു.
എന്റെ കോളർ പിടിച്ചിട്ട് അവൻ പറഞ്ഞു "ആരെ കാണാൻ വേണ്ടിയാടാ പന്ന കോഴി നീ ഇവിടെ വന്ന നില്കുന്നത്."
"എടാ ഒക്കെ പറയാം ഞാൻ, നീ ഇന്ന് തറവാട്ടിലേക്ക് വരിലെ അച്ഛൻ വരുന്നുണ്ട്, അവിടുന്ന് എല്ലാം ഞാൻ പറഞ്ഞ തരാം." ഞാൻ ശബ്ദം കുറച്ചു അവനോട് പറഞ്ഞു.
"ആ അറിഞ്ഞു അറിഞ്ഞു, വരാം ഞാൻ, കാര്യങ്ങൾ ഒക്കെ ഡീറ്റൈൽഡ് ആയിട്ട് തന്നെ അറിയണം." അവൻ എന്നെ അടിമുടി ഒന്ന് നോക്കിട്ട് പറഞ്ഞു.
"ഞാൻ എന്ന പോട്ടെ, എയർപോർട്ട് പോയി കൂട്ടിട്ട് ഞങ്ങൾ അങ്ങോട്ട് വരാം."
"എയർപോർട്ട് പോണം എന്നുള്ള കാര്യം ഇപ്പോഴെങ്കിലും ഓർമ വന്നാലോ. അവിടെ വേച്ഛ് കാണാം അപ്പൊ."
എല്ലാം അവനോട് പറയേണ്ടി വരുവാളോ എന്നൊരു ചമ്മലോട് കൂടി ഞാൻ വീട്ടിലേക്ക് പോയി. അപ്പോഴേക്കും അമ്മ ഒക്കെ പാക്ക് ചെയ്ത കാറിൽ വെച്ചിട്ട് ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ കേറി പെട്ടന് ഫ്രഷ് ആയിട്ട് ഞങ്ങൾ അപ്പൊ തന്നെ ഇറങ്ങി.
എയർപോർട്ടിൽ എത്തി കുറച്ച കഴിഞ്ഞപ്പോ തന്നെ അച്ഛൻ വന്നു. പിന്നെ അവിടെ അച്ഛന്റെയും അമ്മയുടെയും സ്നേഹ പ്രേകടനം ആയിരുന്നു. അതൊന്നും
💬 Comments
View all comments