Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3 [Malini Krishnan]
റൂമിലേക്ക് ഒന്ന് വന്നേ." അച്ഛാച്ചൻ ഓർഡർ തന്നിട്ട് മുന്നിൽ പോയി.
"പുല്ല്, ഒക്കെ തീർന്നു." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.
"ഏയ്, അച്ഛാച്ചൻ ആരോടും പറയിലായിരിക്കും, സംസാരിച്ച നോക്കാം നമുക്ക്." കിച്ചു പറഞ്ഞു. എന്നിട്ട് ഞങ്ങൾ രണ്ടാളും അച്ചാച്ഛന്ടെ പുറകെ റൂമിലോട്ട് പോയി.
അച്ചാച്ഛന്ടെ റൂമിൽ കൂടുതൽ സ്ഥലം മാഗസീനും പഴയ പത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. കൂറേ ട്രോഫിയും പ്രൈസും ഒക്കെ വെക്കാൻ വേണ്ടി ഒരു ഷെൽഫ് തന്നെ ഉണ്ടായിരുന്നു. അച്ഛാച്ചൻ അതിന്ടെ ഇടയിൽ നിന്നും എന്തക്കയോ അന്വേഷിക്കുന്നുണ്ടായിരുന്നു.
"അച്ഛാച്ചൻ വിചാരിക്കുന്ന പോലെ ഒരു മോശം ഉദ്ദേശം ഒന്നും ഇവന് ഇല്ല, വേറെ എന്താ ചെയ്യണ്ടത് എന്ന് അറിയാതെ ആയോപോ പറ്റിപോയതാ. ഇനി ഇങ്ങനെ ഒക്കെ സംഭവിക്കാത്ത ഇരിക്കാൻ ഞാൻ ഇവനെ പറഞ്ഞ മനസിലാക്കിക്കോളാം." കിച്ചു എനിക്ക് വേണ്ടി പറഞ്ഞു.
"അങ്ങനെ പറയുമ്പോളേക്കും ഇവൻ അത് വേണ്ട എന്ന് വെക്കുക ആണെകിൽ നീയൊന്നും പ്രേമിക്കാൻ നിക്കാത്തത് തന്നെയാ നല്ലത്." അച്ഛാച്ചൻ പറഞ്ഞു. ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി നിന്നും, ഇനി ഞങ്ങളെ കളിയാക്കാൻ പറയുന്നത് വല്ലതും ആണോ എന്ന് അറിയാതെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പുരികം പൊക്കി കാണിച്ചു.
"നിങ്ങളെ ഇതൊന്നും പറഞ്ഞ ഉപദേശിക്കാൻ അല്ല ഞാൻ വിളിച്ചത്, ഇങ്ങനെ നിക്കാതെ ഇവിടെ വന്ന് ഇരിക്ക് മക്കളെ." എന്നും പറഞ്ഞ അച്ഛാച്ചൻ ബെഡിൽ കൈ വെച്ച കാണിച്ചു. എന്താ സംഭവിക്കുന്നെ എന്ന് അറിയാതെ ഞങ്ങൾ രണ്ടാളും മെല്ലെ മെല്ലെ അവിടെ പോയി ഇരുന്നു.
"പണ്ടൊന്നും പ്രേത്യകിച് പേര് ഒന്നും ഇല്ലായിരുന്നു ഇതിന്, ഒരു ആണിനും പെണ്ണിനും പരസ്പരം ഇഷ്ടം
💬 Comments
View all comments