Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3 [Malini Krishnan]
ആണെകിലും, ഒരാൾക്ക് മാത്രമേ ഇഷ്ടമുള്ളൂ എങ്കിലും പ്രേമം ആണ് എന്നെ പറഞ്ഞ നടക്കു. ഒരാൾക്കു മാത്രം അങ്ങോട്ട് ഇഷ്ടം തോന്നുന്നതിന് ഇപ്പൊ ഇംഗ്ലീഷിൽ നിങ്ങൾ എന്തോ പറയുവലോ..."
"one-side ലവ്" കിച്ചു അഭിമാനത്തോടെ ഉത്തരം പറഞ്ഞു.
"ആ അത് തന്നെ, ഞാൻ പണ്ട് പത്രഓഫീസിൽ ജോലി ചെയുന്ന സമയത്, വേറെ ഡിപ്പാർട്മെന്റിൽ ഒരു നല്ല സുന്ദരി കുട്ടി ഉണ്ടായിരുന്നു പക്ഷെ എനിക്ക് അവളുടെ പേര് പോലും അറിയിലായിരുന്നു. ഞങ്ങൾ എപ്പോ കണ്ടാലും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിക്കുമായിരുന്നു, ഒന്ന് ഒന്നര കൊല്ലം അങ്ങനെ തന്നെ, അതുകൊണ്ട് തന്നെ അവൾക് എന്നോട് ഇഷ്ടം ഉണ്ടാവും ഞാൻ ഒന്ന് പോയി പറഞ്ഞ മാത്രം മതി എന്നാണ് ഞാൻ വിചാരിച്ചത്, പക്ഷെ എനിക്ക് പോയി പറയാൻ ഒരു മടിയും പേടിയും ആയിരുന്നു." ഒരിക്കലും പ്രേതിക്ഷിക്കാത്ത ആളുടെ അടുത്ത നിന്നും ഒരു കാര്യം കേട്ടപ്പോ, അതും ഒരു പ്രണയകഥ, ഞാനും കിച്ചുവും ഞെട്ടി തരിച്ചു.
"എന്നിട്ട് എന്തായി."
"ഞാനും കൂറേ കാലം ഒരു പൊട്ടനെ പോലെ നടന്നു അവൾക്ക് എന്നോട് ഇഷ്ടം ഇണ്ടാവും എന്ന് കരുതി. ഒരു ദിവസം അവൾ എന്റെ അടുത്ത് വന്നു, ഞാൻ പരസ്യം ഒക്കെ പ്രിന്റ് അടിച്ച കൊടുക്കുന്ന വിഭാഗത്തിൽ ആയിരിന്നു. അവൾ വന്നിട്ട് എന്നോട് പറഞ്ഞു അടുത്ത ആഴ്ച അവളുടെ കല്യാണം ആണ് അപ്പൊ ഒരു പരസ്യം പ്രിന്റ് അടിക്കാൻ ഏകദേശം എത്ര രൂപ ആവും എന്ന് അറിയാൻ." അച്ഛാച്ചൻ ഒരു ദീർകാശ്വാസം എടുത്തു പിന്നെയും തുടർന്നു, ലാസ്‌റ് ഉള്ള ഡയലോഗ് കേട്ടപ്പോ എനിക്കും ഇവനും ചെറുതായി
💬 Comments
View all comments