0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]

Author : Malini Krishnan Read All Parts 480

അത് തുറന്ന് നോക്കിയപ്പോ ഒരു പിങ്ക് നിറം ഉള്ള റോസാപ്പൂവും മഞ്ഞ നിറമുള്ള റോസാപ്പൂവും. രണ്ട് പൂവിന്റെയും അറ്റത് ഒരു നൂലിൽ ചെറിയ ഒരു പേപ്പർ കഷ്ണവും ഉണ്ടായിരുന്നു.

പിങ്ക് റോസാപൂവിൽ ഉണ്ടായിരുന്ന കത്ത് എടുത്ത് നിലാവെളിച്ചം വരുന്ന ജനലിന് അരിക്ക് ഇരുന്ന് അവൾ വായിച്ചു... "പേരില്ലാതെ എന്റെ സ്വപ്നങ്ങളിൽ ലയിച്ച ഞാൻ രഹസ്യമായി ആരാധിക്കുന്ന പെണ്ണിന് ഞാൻ നൽകുന്ന സ്നേഹ സമ്മാനം. എന്ന് സ്വന്തം രഹസ്യ ആരാധകൻ." ഇത് വായിച്ചപ്പോ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

അടുത്ത മഞ്ഞ റോസാപ്പൂവിലെ കത്ത് എടുത്ത് അവൾ വായിച്ചു "ആ കണ്ണുകളോട് തോന്നിയ ആരാധന കാരണം അത് വീണ്ടും വീണ്ടും കാണണം എന്ന് തോന്നി, അനുവാദം ഇല്ലാതെ പുറക്കെ നടന്നതിന് ക്ഷേമികണം" നേരത്തെ ഉണ്ടായിരുന്ന ചിരി ഒന്നുടെ വിരിഞ്ഞു. നിലാവാത്ത ആ ചിരിക്കുന്ന മുഖം കൂടുതൽ സുന്ദരമായി.

പെട്ടന് ആ മുഖത് ഉള്ള ചിരി മഞ്ഞു, അവൾ ഫോൺ എടുത്തിട്ട് പ്രിയാ എന്ന കോണ്ടാക്ടിലേക്ക് ഫോൺ വിളിച്ചു

"എന്താടി മോളെ" പ്രിയാ ചോദിച്ചു

"നീ തന്ന ഗിഫ്റ് എനിക്ക് കിട്ടി, താങ്ക്സ് പറയാൻ വിളിച്ചതാണ്, ഉംമ്മാ" അവൾ പറഞ്ഞു

"ഗിഫ്റ്റോ ഏത് ഗിഫ്റ്" പ്രിയാ ഒരു സംശയത്തിൽ ചോദിച്ചു

"അപ്പൊ നീ അല്ലെ എന്റെ വണ്ടിയിൽ അത് വെച്ചത്, അപ്പൊ ചിലപ്പോ രേമ്യയോ മീരയോ ആയിരിക്കും."

"മോളെ കാര്യം പറ എന്താണ് സംഭവം, നിനക് മാത്രം ഒരു സമ്മാനം ഒക്കെ. അവർ ഏതായാലും എന്നോട് പറയാതെ നിനക്കു വെറുതെ സമ്മനം തരാൻ പോവല്ലേ. എന്താ കിട്ടിയത് എന്ന്

💬 Comments

View all comments