Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]
കഴിഞ്ഞാണ് ശ്രേധിച്ചത്. ഞാൻ തലയിൽ കൈയും വെച്ച അവിടെ തന്നെ നിന്ന് പോയി. വീട്ടിൽ എത്തുമ്പോ എങ്കിലും അവൾ കാണുമായിരിക്കും എന്ന് വിചാരിക്കാം, അല്ലാതെ ഇപ്പൊ എന്താണ് ഞാൻ ചെയ്യാ.
*a**i*a യുടെ വീട്ടിൽ അവൾ സ്കൂട്ടർ പാർക്ക് ചെയ്ത് വീട്ടിലേക് നടന്ന് കയറാൻ തുടങ്ങുമ്പോ ആണ് പുറകിൽ നിന്നും ഒരു വിളി
"മോളെ വണ്ടിയിൽ ഉള്ള കവർ വേണ്ടേ." ഒരു സ്ത്രീ ചോദിച്ചു.
അപ്പോഴാണ് അവൾ വണ്ടിയിൽ ഉള്ള കവർ ശ്രേധിച്ചത്. അവൾ വണ്ടിയിൽ നിന്നും കവർ എടുത്തു, ഈ കാര്യം പറഞ്ഞു തന്ന സ്ത്രീ അവിടെ ചെടിക്ക് വെള്ളം ഒഴിക്കുക ആയിരുന്നു. അവരെ നോക്കി കൈ കാണിച്ചിട്ട് അവൾ വീട്ടിലേക് കേറി. ടേബിളിൽ രണ്ട് ചായ കപ്പും കുറച്ചു സ്‌നാക്‌സും ഉണ്ട്. അവൾ ഒരു കപ്പ് എടുത്തു ചായയും കുടിച് കുറച് സ്‌നാക്‌സും കഴിച് മുകളിൽ അവളുടെ റൂമിലേക്ക് പോയി. കുളിച്ചു ഫ്രഷ് ആയിട്ട് വന്നതിനെ ശേഷം അവൾ ലാപ്ടോപ്പ് എടുത്തിട്ട് ടൈപ്പ് ചെയാൻ തുടങ്ങി.
രാത്രി ആണ് പിന്നെ അവൾ ലാപിന്റെ മുൻപിൽ നിന്നും എണീറ്റത്, അവൾ ഒറ്റക് ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു, ലിവിങ് റൂമിൽ ടി വി യുടെ ഒച്ച കേൾക്കുന്നുണ്ടായിരുന്നു. കഴിച്ച കഴിഞ്ഞതിന് ശേഷം ലിവിങ് റൂമിൽ ഇരുന്ന ആൾക്കാരുടെ അടുത്ത് അവൾ ഉറങ്ങാൻ പോവാൻ എന്നും പറഞ്ഞ് അവൾ റൂമിലേക്ക് പോയി.
പിന്നെയും ലാപ്ടോപ്പ് എടുക്കാൻ പോയപ്പോഴാണ് അവൾ ആ കവർ കാണുന്നത്. അതിന്ടെ അകത്തു ഒരു ഗിഫ്റ് പേപ്പർ വെച്ചു പൊതിഞ്ഞ ഒരു പെട്ടി.
💬 Comments
View all comments