Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]
ഞാൻ അവൾക് ഒരു സമ്മാനം കൊടുക്കാം എന്ന് ഞാൻ കരുതി വീട്ടിൽ നിന്നും ഇറങ്ങി. ഈപ്രാവിശ്യവും ദൂഷഗുണം എന്ന പോലെ ഞാൻ ഒരു ഒറ്റമൈനയെ കണ്ടു,
ഇതെലാം അന്ധവിശ്വാസം ആണ് എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ വണ്ടി എടുത്തു. ഉച്ചക്ക് എന്റെ ക്ലാസും കഴിഞ് അവളുടെ കോളേജ് കഴിയാറാവുമ്പോ ആണ് ഞാൻ അങ്ങോട്ട് പോകാറ് ഉള്ളത്, ഇന്ന് കുറച്ചു നേരത്തെ ഞാൻ പോയി, അവളുടെ സ്കൂട്ടറിന്റെ മുൻപിൽ കാൽ ഒക്കെ വെക്കുന്ന സ്ഥലത്ത് ഞാൻ ഒരു കവർ വെച്ചു, അതിന്ടെ ഉള്ളിലെ മനോഹരമായി പൊതിഞ്ഞ ഒരു സമ്മാനവും കൂടെ ചെറിയ ഒരു കത്തും ഉണ്ടായിരുന്നു.
കത്ത് എന്ന് പറയുമ്പോ വളരെ ചെറുത്, പരീക്ഷക്ക് തുണ്ട് വെക്കുന്ന പോലത്തെ ഒരു പേപ്പർ. ഗിഫ്റ് കണ്ടുകഴിഞ്ഞ എന്തായിരിക്കും അവളുടെ എന്ന് അറിയാൻ വേണ്ടി ഞാൻ കുറച് അങ്ങോട്ട് മാറി നിന്നു.
ചെറിയ രീതിയിൽ കാറ്റ് അടിച്ച അവിടെ ഉള്ള ചെടികൾ എലാം ചലിക്കുന്നുണ്ടായിരുന്നു, ഇലകൾ വീഴുന്നു, സദ്യ സമയത് ഉള്ള വെളിച്ചവും ആ കോളേജ് ഇടവഴികൾ സുന്ദരമാക്കി. എന്റെ കണ്ണുകൾ പരിചിതമായ രണ്ട് കണ്ണുകൾ കണ്ടു,
കൂട്ടുകാർക്കൊപ്പം നടന്ന വരുന്ന എന്റെ പേരില്ലാത്ത സുന്ദരിയെ. മറ്റുള്ളവരുടെ തമാശക്ക് മറുപടി ആയി അവളുടെ അവളുടെ തല പുറകോട്ട് ചരിഞ്ഞു, ചുണ്ടിൽ ചിരി വിരിഞ്ഞു. ചുറ്റുപാട് മുഴുവനും മങ്ങിതുടങ്ങിയത് പോലെ എനിക്ക് തോന്നി. അവൾ സ്കൂട്ടർ എടുത്ത് കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് പോയി , വണ്ടിയിൽ ഉണ്ടായിരുന്ന കവർ അവൾ ശ്രെദ്ധിച്ചില്ല. അവൾ ഗിഫ്റ് ശ്രേധിക്കാത്ത പോയ കാര്യം ഞാൻ കുറച്ച
💬 Comments
View all comments