0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]

Author : Malini Krishnan Read All Parts 477

ശെരിയാവുക എന്ന് എനിക്ക് അറിയില്ല. അമ്മ ഞാൻ ഈ ചെയുന്നത് ഒക്കെ നോക്കി നിൽക്കുന്നുണ്ടായിരുന്നു, മുഖം കണ്ടാലറിയാം നല്ല പ്രതീക്ഷ ഉണ്ട് എന്ന്.

യൂട്യൂബ് നോക്കിയാ ചിലപ്പോ ഐഡിയ കിട്ടും എന്ന് മനസിലായി എനിക്ക്, പക്ഷെ അമ്മയുടെ മുന്നിൽ നിന്ന് നോക്കിയാ അത് എന്റെ അഭിമാനത്തിന്റെയും കഴിവിനെയും ബാധിക്കും, അതുകൊണ്ട് റൂമിലെ പോയി കുറച്ചും കൂടി ടൂൾസ് എടുക്കാൻ ഉണ്ട് എന്ന് പറഞ്ഞ് അവിടെ പോയി കുറച്ച യൂട്യൂബ് നോക്കും. തികച്ചും ഭാഗ്യം കൊണ്ട് മാത്രം ടി വി ഞാൻ ശെരിയാക്കി.

സലാം കശ്മീരിലെ ജയറാമിനെ പോലെ ഞാൻ അഭിമാനം കൊണ്ട് പുളകിതൻ ആയി ഞാൻ അവിടെ നിന്നു. പിന്നീട് അച്ഛനോടും അമ്മ വല്യ കാര്യത്തിൽ ഞാൻ ആണ് ഇതൊക്കെ ശെരിയാക്കിയത് എന്ന് പറയുന്നത് ഞാൻ കേട്ടു.

രാത്രി ഉറങ്ങാൻ കടക്കുമ്പോഴും ഞാൻ അമ്മ പറഞ്ഞ കാര്യം തന്നെ ഒന്നുടെ ആലോചിച്ചു, 'എന്തായാലും നീ ഒന്നും സംസാരിക്കില്ല, എന്ന പിന്നെ ഇങ്ങനെയൊക്കെ ഒരു സർപ്രൈസ് കൊടുക്ക്.' പക്ഷെ അവൾക് അങ്ങനെ എന്താണ് ഞാൻ കൊടുക്കുക എന്നത് ആയിരുന്നു എന്റെ സംശയം.

ഇതിനെ ഇനിയും കാഴ്ചയിൽ മറഞ്ഞ ഇഷ്ടമായിട്ട് കൊണ്ടുനടക്കാൻ സാധിക്കില്ല, അവളെ അറിയിക്കണം. ഒരാളോട് സംസാരിക്കാതെ കാര്യങ്ങൾ പറയാൻ ഏറ്റവും നല്ല രീതി സമ്മാനങ്ങൾ കൊടുക്കുന്നത് ആണ് എന്ന് എനിക്ക് തോന്നി, പക്ഷെ അത് കറക്റ്റ് ആയിട്ട് ചെയ്തില്ലെങ്കിൽ നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ചിലപ്പോ മനസിലാവില്ല അല്ലെങ്കിൽ വേറെ എന്തെകിലും ആണ് എന്ന് തെറ്റിധരിക്കും.

അതികം സമയം കളയാൻ ഇല്ലാത്തത് കൊണ്ട് അടുത്ത ദിവസം തന്നെ

💬 Comments

View all comments