0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]

Author : Malini Krishnan Read All Parts 476

ചിരിച്ചിട്ട് ഉള്ളിലേക്കു കേറാൻ പോയപ്പോഴേക്കും അമ്മ എന്നെ വിളിച്ചു.

"ഡാ മോനെ നമ്മളുടെ ടി വി അടിച്ചു പോയെടാ, ഏട്ടൻ അതിൽ ന്യൂസ് കണ്ടോണ്ട് ഇരുന്നപ്പോ പെട്ടന് ഒരു സൈഡ് ഫുൾ കറുപ്പ് ആയിപോയി, അപ്പൊ ഞാൻ വിമലേച്ചിയോട് പുതിയ ടി വി വാങ്ങിക്കുന്നതിനെ പറ്റി ചോദിക്കുവായിരുന്നു."

"ശെരിയാ കുറച്ചും കൂടി വല്യ ടി വി വാങ്ങിക്കാം നമുക്ക്, ഏതാ വിമലേച്ചി ഇവിടെ അടുത്തുള്ള ഇലക്ട്രോണിക്സ് ഷോപ്." ഞാൻ ചോദിച്ചു

"എന്തിനാടാ പുതിയത് വാങ്ങിക്കുന്നത്, നീ എഞ്ചിനീയർ അല്ലെ നന്നാക്കി കൊടുക്കട." വിമലേച്ചി കളിയാക്കി കൊണ്ട് പറഞ്ഞു. മിണ്ടാതെ അമ്മ പറഞ്ഞതിന് തലയാട്ടി പോയ മതിയാരുന്നു ഞാൻ ചിന്തിച്ചു.

"അത് ശെരിയനാലോ, ഒന്ന് ശെരിയാകാൻ നോക്കടാ എന്ന, നീ ആണ് ശെരിയാക്കിയത് എന്ന് അറിഞ്ഞ നിന്ടെ അച്ഛനെ വല്യ സന്തോഷം ആവും."

"ഓ പിന്നെ, പൈസ കുറച് ലാഭം ആയാലോ എന്ന് ഓർത്തിട്ട് ആയിരിക്കും സന്തോഷം ആവ."

"എന്തായാലും നീ അയാളോട് ഒന്നും സംസാരിക്കില്ല, എന്ന പിന്നെ ഇങ്ങനെയൊക്കെ ഒരു സർപ്രൈസ് കൊടുക്ക്." അമ്മ പറഞ്ഞു.

അമ്മ പറഞ്ഞത് എന്റെ മനസ്സിൽ എക്കോ അടിച്ചു ഞാൻ കേട്ടു, 'എന്തായാലും നീ ഒന്നും സംസാരിക്കില്ല, എന്ന പിന്നെ ഇങ്ങനെയൊക്കെ ഒരു സർപ്രൈസ് കൊടുക്ക്.'

ഞാൻ അഭിമാനത്തോടെ അമ്മയെ നോക്കിട്ട് പറഞ്ഞു "അമ്മ ഒരു ജീനിയസ് തന്നെ." ഞാൻ വേഗം റൂമിലോട്ട് പോയി പണി ആയുധങ്ങളുമായി താഴത്തേക്ക് വന്നു. എല്ലാം അഴിച് എടുത്ത് കഴിഞ്ഞപ്പോ ആണ് എനിക്ക് പണി പാളി എന്ന് മനസിലായത്, ഇനി എന്ത് ചെയ്‌താൽ ആണ് ഇത്

💬 Comments

View all comments