Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]
സംസാരിച് തുടങ്ങി എന്ന് തന്നെ വെച്ചോ, നിന്നോട് കൂറേ നേരം സംസാരിച്ചു കഴിഞ്ഞ അവൾക് മനസ്സിലാവും നിനക് കോൺഫിഡൻസും ധൈര്യവും കുറവാണ് എന്ന്, അത് നിനക് നല്ലത് ആയിരിക്കില്ല. ചേട്ടാ 2 പഫ്സ്..."
അവൻ എനിക്ക് പകർന്ന് തന്ന അറിവ് കേട്ടപ്പോ ശെരിക്കും ഞാൻ ഞെട്ടി, ഇവനെ ഇത്രയൊക്കെ ഇതിന് പറ്റി അറിയാം എന്ന് ഞാൻ കരുതിയില്ല.
"ഡാ എന്നാലും വേറെ എന്തേലും ഐഡിയ ഉണ്ടോ, ഇത് തത്കാലം 'പ്ലാൻ ബി' ആയിട്ട് അവിടെ നിന്നോട്ടെ. ഐഡിയ എന്ന് പറയുമ്പോ കുറച്ച് റിസ്ക് കുറഞ്ഞ വല പരിപാടിയും."
"ഞാൻ ഇനിയും ആലോചിച്ച ഇത് പോലെ എന്തെങ്കിലും കൊനഷ്ട് ഐഡിയ അല്ലാതെ വേറെ ഒന്നും കിട്ടും എന്ന് തോന്നുന്നില്ല അളിയാ. അല്ലെങ്കിൽ ഞാൻ ഒന്നു നോക്കട്ടെ, നീ ഒരു 1-2 ദിവസം സമയം താ എനിക്ക്. ഐഡിയ പറഞ്ഞ് തന്ന ഗിഫ്റ്റ് വേണം കേട്ടോ." കിച്ചു പറഞ്ഞു.
"ഓ സമയം എടുത്ത് പറഞ്ഞ തന്ന മതി, അല്ലേടാ ഞാൻ ഗൂഗിൾ എടുത്തു ഒന്നു നോക്കിയാലോ എന്താ ചെയ്യണ്ടത് എന്ന്, അവരുടെ കൈയിൽ എന്തെകിലും ഒരു സ്കീം ഉണ്ടാവാതെ ഇരിക്കില്ല."
അവൻ എന്നെ ഒന്നു നോക്കി, അവൻ ഒന്നും പറയാതെ തന്നെ എനിക്ക് മനസിലായി അവന്ടെ മനസ്സിൽ എന്താണ് എന്ന്... 'പോയി ചത്തൂടെടാ നിനക്ക് ഒക്കെ.'
"എന്ന പിന്നെ പോയാലോ ഡാ, നിന്നെ വീട്ടിൽ ആക്കി തരാം ഞാൻ." ഞാൻ കിച്ചുവിനോട് പറഞ്ഞു.
ഞാൻ വീട്ടിൽ എത്തിയതും അമ്മ അപ്പുറത്തെ വീട്ടിലെ ചേച്ചിയുമായി സംസാരിച്ച നികുവായിരുന്നു, ഞാൻ അവരെ നോക്കി
💬 Comments
View all comments