Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]
കണ്ടുപിടിച്ചു എന്നല്ലാതെ പിന്നെ ഒന്നും സംഭവിച്ചിട്ടില്ല. സംസാരിക്കാൻ എനിക്ക് അവളെ കിട്ടുന്നില്ല. നീ എന്തെക്കിലും ഒരു വഴി പറഞ്ഞ് തരണം എനിക്ക്."
"നിനക് സംസാരിക്കാൻ പേടി ആണ് എന്നാണോ അവളെ കിട്ടുനെ ഇല്ല എന്നാണോ."
"കോളേജ് കഴിഞ്‍ വരുമ്പോ കൂറേ ആൾകാർ ഉണ്ടാവും കൂടെ, അതിന്ടെ ഇടയിൽ കേറി ഇവളോട് മാത്രം ഒറ്റക് സംസാരിക്കണം എന്ന് ഏതോ ഒരുത്തൻ വന്ന് പറഞ്ഞ ആരും വരാൻ ഒന്നും പോവുന്നില്ല. അപ്പൊ അവൾ ഇങ്ങോട്ട് എന്തെകിലും ഒന്ന് സംസാരിച് തുടങ്ങിയ പിന്നെ കുഴപ്പം ഇല്ല."
"ഒരു ഐഡിയ ഉണ്ട്, അവൾ വണ്ടി എടുത്ത് പുറത്തേക് വരുമ്പോ അവളെ ചെറുതായിട്ട് നിന്ടെ വണ്ടി കൊണ്ട് തട്ടിക്കണം, വളരെ ചെറുതായിട്ട്, അത് എങ്ങാനും പാളിപ്പോയ എല്ലാരും കൂടി വന്ന് നിന്നെ പൊതിയും."
"അതൊന്നും വേണ്ടാ, എന്നെ കൊല്ലാൻ ഐഡിയ തരാൻ അല്ല നിന്നോട് ഞാൻ പറഞ്ഞത്."
"എടാ ഒന്ന് ഫുൾ കേൾക്ക് നീ, അങ്ങനെ ചെറുതായിട്ട് ഒരു ദിവസം അവളെ തട്ടി, അടുത്ത ദിവസം നീ അവളുടെ വണ്ടിയുടെ അടുത്ത കാത് നിൽക്കണം, എന്നിട്ട് അവളോട് സോറി പറഞ്ഞ് നീ തുടങ്ങണം. ബാക്കി ഒക്കെ നിന്ടെ സംസാരം പോലെ ഇരിക്കും."
"ഫുൾ കേട്ടപ്പോ വല്യ മോശം ഒന്നും തോന്നുന്നില്ല, പക്ഷെ ടെൻഷൻ കാരണം ഞാൻ അവളെ വണ്ടി അടിച്ചു തെരുപ്പിക്കും എന്നാണ് എനിക്ക് തോന്നുന്നത്."
അവന്ടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. "എന്താടാ മോനെ, സംസാരിക്കാൻ പേടി, എന്തെകിലും ചെയാൻ ടെൻഷൻ, ഇതൊക്കെ പെട്ടന് മാറ്റി എടുക്കണം. നീ ഇപ്പൊ അവളോട് എങ്ങനെങ്കിലും
💬 Comments
View all comments