Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]
എന്ന് പറ ഞാൻ അങ്ങോട്ട് വരാം, ഞാൻ ഇവിടെ പോസ്റ്റ് ഓഫീസിൽ ആണ് ഉള്ളത്."
"ഞാൻ അവളുടെ കോളേജിന്റെ അടുത്ത് ഉള്ള ഒരു ചായ കടയിൽ ആണ്, ലൊക്കേഷൻ ഞാൻ വാട്ട്സാപ്പിൽ ഇടാം." എന്നും പറഞ്ഞ ഞാൻ ഫോൺ വെച്ചു, എന്നിട്ട് ലൊക്കേഷൻ അയച്ചു.
അപ്പൊ തന്നെ അവൻ എന്നെ തിരിച്ചു വിളിച്ചു "ഡാ ഹൃതിക്ക്, നീ പോസ്റ്റ് ഓഫീസ് വരെ ഒന്നു വരുമോ?"
"എന്താടാ എന്ത്പറ്റി !?"
"അല്ല എന്റെ അടുത്ത വണ്ടി ഇല്ല, നീ അയച്ച സ്ഥലത്തേക്ക് വരാൻ ദൂരം ഇല്ലെങ്കിലും രണ്ട് ബസ് മാറി കേറി വരണം."
"ഡാ ഡാ, വിളിച്ചപ്പോ തന്നെ ഞാൻ അങ്ങോട്ട് വരാം എന്നല്ലെടാ പൂ... മോനെ പറഞ്ഞത്, കളിയാകുന്നോടാ."
"ഇവിടെ പോസ്റ്റ് ഓഫീസിൽ വന്നിട്ട് എന്ത് കാര്യം എന്ന് കരുതി പറഞ്ഞതാ, പിന്നെയാണ് ബുദ്ധി ഉണർന്നത്. ഒന്നു ഇങ്ങോട്ട് വാടാ മോനെ."
"ആ ആ, അവിടെ തന്നെ നിക്ക് നീ."
ഞാൻ പിന്നെ അങ്ങോട്ട് പോയി അവനെയും കൊണ്ട് അടുത്തുള്ള ബേക്കറിയിൽ കയറി.
"ചേട്ടാ 2 ലൈമ്." ഞാൻ ഓർഡർ കൊടുത്തു.
"നീ എന്തായാലും എന്നെ വിളിച്ചത് നന്നായി, ഞാൻ ഇനി ബസിൽ തൂങ്ങി പിടിച് പോണ്ടേ എന്ന് ആലോചിച്ചു വിഷമിച് ഇരിക്കയായിരുന്നു അപ്പോഴാണ് നീ..." എന്നും പറഞ്ഞ് അവൻ എന്നെ നോക്കി ഇളിച്ചു.
"അയ്യടാ ഞാൻ ആരാ നിന്ടെ ഡ്രൈവറോ."
"അല്ല ഇത് പറഞ്ഞ് ഇരിക്കാൻ അല്ലാലോ , നിനക് വേറെ എന്തോ പറയാൻ ഇല്ലേ" കിച്ചു പറഞ്ഞു.
"എടാ അതെ, ഞാൻ അവളുടെ കോളേജ്
💬 Comments
View all comments