Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]
ചെയ്യും.
അടുത്ത ദിവസം രാവിലെ അലാറം വെച്ചു നേരത്തെ എണീറ്റു ഞാൻ, നേരെ ക്ലാസ്സിലേക്ക് പോവുന്നതിനെ മുന്നേ അവളുടെ കോളേജിന്റെ അങ്ങോട്ട് ഒന്നു ചെല്ലണം എന്ന് എനിക്ക് ഉണ്ടായിരുന്നു, അവളെ ഒന്ന് കാണാൻ, അവളെ കാണുന്നത് എനിക്ക് ഒരു പോസിറ്റീവ് വൈബ് ആയിരുന്നു. പിന്നീട് ഒരു 3-4 ദിവസം, ശനി ഞായർ ദിവസങ്ങൾ ഒഴിച്,
ഇത് തന്നെ ആയിരുന്നു എന്റെ പരുപാടി, രാവിലെ അവളെ കാണുന്നു, ചില ദിവസം അവൾ സ്കൂട്ടറിൽ വരും ചില ദിവസം അവൾ ബസിലും. അവളെ കണ്ടുകഴിഞ് ഞാൻ ക്ലാസ്സിൽ പോവും, ഉച്ചക് വീട്ടിൽ നിന്നും കൊണ്ടുവന്ന ഫുഡ് കഴിക്കും , വൈകുനേരം കോളേജ് വിടുന്ന ടൈമിന്റെ ഒരു അരമണിക്കൂർ മുന്നേ വരെ ഞാൻ അവിടെ ഇരുന്ന് പഠിക്കും,
അമ്മയോട് ഒരു കള്ളം പറഞ്ഞത് പോലെ ആകരുത് എന്ന് വിചാരിച്ചാണ് ഞാൻ അവിടെ ഇരുന്ന് പഠിക്കുന്നത്. വൈകുനേരം അവളെ കാണാൻ വീണ്ടും അവളുടെ കോളേജിലേക്ക്, രാവിലെ അവൾ സ്കൂട്ടറുമായിട്ടാണ് വന്നത് എങ്കിലേ ഞാൻ അങ്ങോട്ട് ചെല്ലാർ ഉള്ളു. പക്ഷെ പോയി കഴിഞ്ഞാലും ക്ലാസ് വിടുന്ന ടൈം ആയത് കൊണ്ട് ഭയങ്കര തിരക്ക് ആയിരിക്കും, അവളുടെ കൂടെ കൂട്ടുകാരികാരികളും ഉണ്ടാവും, അതിന്ടെ ഇടയിൽ പോയി സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു.
"എടാ മോനെ കിച്ചു, നീ എവിടെ ആട കുട്ടാ, ടൗണിൽ എങ്ങാനും ഉണ്ടോ ? "
"ഓ ടൗണിൽ ഉണ്ടാലോ, എന്താടാ."
"നീ കറക്റ്റ് എവിടെയാ, എനിക്ക് നിന്നെ ഒന്ന് നേരിട്ട് കണ്ടിട്ട് കുറച്ചു പറയാൻ ഉണ്ട്."
"ആണോ, നീ എവിടെയാ ഉള്ളത്
💬 Comments
View all comments