0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]

Author : Malini Krishnan Read All Parts 465

കൂടുതൽ സന്തോഷവാൻ ആക്കി. എന്റെ ചിന്തകൾ മുഴുവൻ ഇന്ന് ബസിൽ നിന്നും ഇറങ്ങി നടന്ന് വന്ന അവളുടെ രൂപം ആയിരുന്നു, ഇത്രെയും കാലത്തിന്റെ ഇടയിൽ എങ്ങനെ ഇവൾ മാത്രം എന്റെ മനസ്സിനെ കിഴടക്കി, അവളുടെ കണ്ണുകൾ രണ്ടും ഒരു വിലങ് പോലെ എന്നെ ബന്ധിച്ചിരുന്നു.

"എന്താണ് മോനെ, എന്നും രാത്രി ഇങ്ങനെ ചിരിച്ച സ്വപ്‍നം കണ്ടാണോ നീ കിടക്കാർ ഉള്ളത്." കിച്ചു ഒരു കളിയാക്കുന്ന റ്റോണിൽ ചോദിച്ചു.

"ഏയ്, ഞാൻ ഇങ്ങനെ വെറുതെ തണുപ് ഒക്കെ ആയപ്പോ..." ഞാൻ പറഞ്ഞു.

"നിനക്കു നാണം ഒക്കെ വരാൻ തുടങ്ങിയോ, അയ്യയോ എന്തൊക്കെ കാണാം ഞാൻ."കിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാനും ചിരിച്ചു.

"അല്ല എന്താ ഇനി ഇപ്പൊ പ്ലാൻ, അവളെ വേറെ എവിടുന്നാ നീ ഇനി കാണാൻ പോവുന്നെ, നിനക് ആണെകിൽ അവളുടെ എന്തെകിലും ഡീറ്റെയിൽസ് പോയിട്ട് അവളുടെ പേര് പോലും അറിയില്ലലോ."

"അത് ഒക്കെ എവിടെ നിന്നും കാണണം എന്നുള്ള ഐഡിയ ഒക്കെ കിട്ടി, പക്ഷെ അവളോട് എന്താ ഇപ്പൊ ഒന്ന് സംസാരിച്ച തുടങ്ങുക എന്നാണ് ഞാൻ ആലോചിക്കുന്നേ." ചിന്താവിഷ്ടൻ ആയി ഞാൻ പറഞ്ഞു.

"അതിപ്പോ എന്താണ് ഇത്ര ആലോചിക്കാൻ ഉള്ളത്, പേടി ഒക്കെ മാറ്റി നിർത്തി ഡയറക്റ്റ് ആയിട്ട് അങ്ങോട്ട് സംസാരിച്ച തുടങ്ങണം."

"അതൊന്നും എന്നെ കൊണ്ട് പറ്റും എന്നും തോന്നുനില്ല, രണ്ട് പ്രാവിശ്യം ഫ്ലോപ്പ് ആയി, അവളെ ഇങ്ങോട്ട് എന്തേലും ഒക്കെ ഒന്ന് സംസാരിച്ചു തുടങ്ങിയ പിന്നെ ഞാൻ എന്തേലും ഒക്കെ ഒന്ന് ശ്രെമിക്കാം... നീ ഒന്നു എന്നെ സഹായിക്കുമോ." ഞാൻ ചോദിച്ചു.

"എങ്ങനെ

💬 Comments

View all comments