0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]

Author : Malini Krishnan Read All Parts 465

ഉള്ള സഹായം ആണ് ഞാൻ ചെയ്യണ്ടത്." ഒരു സംശയ ഭാവത്തിൽ കിച്ചു പറഞ്ഞു.

"അല്ല എന്തൊക്കെ ആണ് സംസാരിക്കേണ്ടത് എന്നും എന്തൊക്കെ പറയാൻ പാടില്ല എന്നും. പിന്നെ എന്റെ ഈ ഡ്രെസ്സിൽ സ്റ്റൈൽ ഒന്ന് മാറ്റണം എന്ന് ഉണ്ട്. ഇതിനൊക്കെ അങ്ങയുടെ മഹത്തായ അഭിപ്രായം കിട്ടിയ കൊള്ളാം എന്ന് ഉണ്ട്."

"നീ കൂടുതൽ ഓവർ ആകാൻ ഒന്നും നിക്കണ്ട, ഡ്രസിങ് ഒക്കെ ഇങ്ങനെ തന്നെ മതി, പിന്നെ എന്ത് പറയണം എന്നുള്ളത്, ഡാ മോനെ ഇത് പരീക്ഷ ഒന്നും അല്ലാലോ കാണാതെ പഠിച്ച പോയി കാര്യങ്ങൾ പറയാൻ, നാച്ചുറൽ ആയിട്ട് സംസാരിക്കണം അല്ലാതെ ടോപ്പിക്ക് ഒക്കെ ആലോചിച്ച പോയ ഒക്കെ കയ്യിന് പോവും." കിച്ചു പറഞ്ഞു.

ആ രാത്രി എന്റെ ഐഡിയകളും അതിനെ കുറിച്ചുള്ള അവന്ടെ അഭിപ്രായങ്ങളും ആയിരുന്നു. എത്രയും പെട്ടന് ഒരു 2 ദിവസം കഴിഞ്ഞിരുന്നെകിൽ അവൾ എനിക്ക് സന്തോഷം തരുമോ അതോ എന്റെ ഹൃദയം തകർക്കുമോ എന്ന് അറിയാമായിരുന്നു. തറവാട്ടിൽ ഇതിന്ടെ ഇടയിൽ എന്റെ ചേട്ടനും വന്നിട്ട് ഉണ്ടായിരുന്നു. കിച്ചു ഓൺലൈൻ ആയിട്ട് കൂറേ കോഴ്സ് ചെയുണ്ടായിരുന്നു, രണ്ട് ദിവസം ഞാൻ കിച്ചുവിന്റെയും അച്ഛാച്ഛന്ടെയും കൂടെ തകർത്തു.

പഠനവും ചെറിയ രീതിയിൽ നടക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ തിരിച്ച പോവുന്ന ദിവസം വന്നെത്തി. ഞങ്ങൾ പോവുന്നതിൽ അച്ചാച്ചനെ നല്ല സങ്കടം ഉണ്ടായിരുനെകിലും പോവാതെ ഇരിക്കാൻ ഞങ്ങൾക്ക് സാധികിലായിരുന്നു. കിച്ചുവിനോടും യാത്ര പറഞ്ഞ ഞങ്ങൾ ആ രാത്രി വീട്ടിലേക് പോയി. വീട്ടിൽ എത്തി ഞങ്ങൾ എല്ലാരും ഉറങ്ങാൻ കിടന്നു.

നാളെ അവളെ കാണാൻ പറ്റുമായിരിക്കും എന്ന പ്രതീക്ഷയിൽ

💬 Comments

View all comments