Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]
ഞാനും രാവിലെ 7:30ക് അലാറം വെച്ചിട്ട് ഉറങ്ങി.
വൈകുനേരം അവളുടെ വീടിന്ടെ മുൻപിലും സൈഡിലും ആയി നിന്നിട്ട് കാര്യം ഇല്ല, രാവിലെ അങ്ങോട്ട് പോയിട്ട് അവളുടെ കോളേജ് കണ്ടുപിടിക്കാം എന്ന് ഞാൻ കരുതി. കോളേജിൽ വെച്ചിട്ട് എങ്ങനെയെങ്കിലും ഒക്കെ അവളെ പരിചയപ്പെടാം എന്നായിരുന്നു ഇനി എന്റെ ലക്ഷ്യം.
ഞാൻ ഒന്ന് ഫ്രഷ് ആയി താഴത്തേക് പോയി, അമ്മ ബ്രേക്‌ഫാസ്റ് ഉണ്ടാകുന്നെ ഉള്ളായിരുന്നു. അമ്മയോട് ഞാൻ കോളേജ് പഠിച്ച ഒരു കൂട്ടുകാരൻ നാട്ടിൽ വരുന്നുണ്ട് അവനെ കാണാൻ പോവാൻ എന്നാണ് ഞാൻ പറഞ്ഞത്. ഫുഡ് ഒക്കെ കഴിച്ചു അവളുടെ വീടിന്ടെ അടുത്തേക്ക് ഞാൻ ബൈക്കിൽ പോയി.
അവളുടെ വീടിന്ടെ ഏരിയയിൽ എത്തി വണ്ടി നിർത്തിയപ്പോ തന്നെ എന്റെ മുൻപിൽ ഒരു ഒറ്റ മൈനയെ ഞാൻ കണ്ടു . "എന്റെ ദൈവമേ ദൂശകുനം ആണലോ, ഇന്ന് ഇനി അവളെ കാണാൻ പറ്റിലെ. ഇനി ഞാൻ ഇങ്ങോട്ട് ഇവളെ ഫോള്ളോ ചെയ്ത വരാൻ പാടില്ല, അതുകൊണ്ട് ഇന്ന് തന്നെ അവളുടെ കോളേജ് കണ്ടുപിടിക്കാൻ എന്നെ സഹായിക്കണേ!?" എന്ന് ഞാൻ മനസ്സിൽ ഓർത്തു...
ഇത്രയും പെട്ടന് എന്റെ ആഗ്രഹം സഫലം ആവും എന്ന് ഞാൻ വിചാരിച്ചില്ല. ഒരു പച്ച ടോപ്പും ജീൻസും ആണ് അവളുടെ വേഷം, ഹെൽമെറ്റിൽ പൊതിഞ്ഞ അവളുടെ സൗന്ദര്യം ആസ്വദിച്ച ഞാൻ അവളെ പിന്തുടരാൻ ഒരു നിമിഷം മറന്നു. പെട്ടന് തന്നെ ഞാൻ വണ്ടിയും എടുത്തു അവളുടെ പിന്നാലെ പോയി. അവൾ കോളേജിന്റെ ഉള്ളിലേക്ക് വണ്ടി എടുത്തു പോയി, ഞാൻ പുറത്തു തന്നെ വണ്ടി വെച്ചു. പ്രഫഷണൽ കോളേജ് ഒന്നുമല്ലായിരുന്നു,
💬 Comments
View all comments