0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]

Author : Malini Krishnan Read All Parts 556

വണ്ടിയുമായി പോവുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു. അവൾ എന്നെ മൈൻഡ് ചെയ്യാതെ വണ്ടിയുമായി പോയി, ആരോടും പരാതി പറയാതെ ഞാനും പോയി.

വീട്ടിൽ എത്തി രാത്രി ആയതിന് ശേഷം ഞാൻ കിച്ചു'നെ വിളിച് കാര്യങ്ങൾ ഒക്കെ പറഞ്ഞു, ഇടയിൽ സംഭവിച്ച മണ്ടത്തരങ്ങൾ ഒന്നും പറഞ്ഞില്ല, മൊത്തത്തിൽ നല്ല രീതിയിൽ ആയിരുന്നു എന്ന് പറഞ്ഞു. സാധാരണ അവളെ പറ്റി ഓർക്കുമ്പോൾ എനിക്ക് ഓരോ നടക്കാത്ത കാര്യങ്ങൾ വെച് അവളെ സ്വപ്നം കാണണമായിരുന്നു, എന്നാൽ ഇനി അത് ആവിശ്യം ഇല്ല, കഴിഞ്ഞ രണ്ട് ദിവസം ആയിട്ട് നടന്ന യാഥാർഥ്യങ്ങൾ ആലോചിച്ച ഇരിക്കാം. ഇത് പോലെ ഒരു അനുഭവം ജീവിതത്തിൽ ആദ്യമായിട്ടാണ്, ഇത്രെയും സ്നേഹം ഉള്ളിൽ ഉണ്ടായിട്ടും അവളോട് പറയാൻ പറ്റുന്നില്ല. അവൾക്കും ചെറിയ രീതിയിൽ സ്നേഹം ഉള്ളത് പോലെ തോന്നി പക്ഷെ... കടലിലെ തിരമാലകൾ പോലെ, തിരയടിക്കുമ്പോ അത് നമ്മളെ തോടും എന്ന് തോന്നും, പക്ഷെ നമ്മളെ തൊടാതെ തിരിച്ച കടലിലേക് പോകും.

അവിടെ അവൾ പ്രിയയെ വിളിച്ച കാര്യങ്ങൾ പറഞ്ഞു.

അവൾ : അങ്ങനെ ഒന്നും ഇല്ലെടി, സംസാരിച്ചപ്പോ തോന്നിയത് ടൈം-പാസ്സിന് വേണ്ടി തന്നെയാണ് ആളും നടക്കുന്നത് എന്ന്.

പ്രിയാ : അത് ഏതായാലും നന്നായി, പറഞ്ഞ തന്ന പോലെ ജാഡ ഒക്കെ ഇട്ട് ഇരുന്നിലെ

അവൾ : ഓ ഓ

പ്രിയാ : ആദ്യം ആദ്യം കുറച്ച നേരം കൂടെ ഇരുന്ന മതി, വേണെമെങ്കിൽ മെല്ലെ കൂടെ സ്പെൻഡ്‌ ചെയുന്ന സമയം കൂട്ടാം. അറ-മൂകമണിക്കൂർ ആവുമ്പോളേക്കും തിരക് ഉണ്ട് പോണം എന്നൊക്കെ പറഞ്ഞില്ലെ.

അവൾ

💬 Comments

View all comments