Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]
ആഗ്രഹമുണ്ടായിരുന്നു.
അവൾക്കും ചെറിയ രീതിയിൽ ആഗ്രഹങ്ങൾ ഉണ്ടായിരുന്നെങ്കിൽ പെട്ടെന്ന് തന്നെ സമ്മതിച്ചു കൊടുക്കാൻ അവൾക് ഒരു മടി. അങ്ങനെ ഒരു ദിവസം
"എന്താടോ നമ്മൾ എപ്പോഴും ഇവിടെ പോയിട്ട് ചായയോ കാപ്പിയോ ജ്യൂസ് കുടിക്കാറുള്ളൂ... നമുക്ക് ഇന്ന് വേറെ എങ്ങോട്ടെങ്കിലും പോവാം, കുറച്ച് ദൂരെയുള്ള എങ്ങോട്ടെങ്കിലും." ഞാൻ കെഞ്ചി കൊണ്ട് അപേക്ഷിച്ചു.
"അതൊന്നും വേണ്ട, പരിചയമില്ലാത്ത ആൾക്കാരെ കൂടെ ദൂരത്തേക്ക് വരാനൊന്നും പറ്റില്ല എനിക്ക്." അവൾ പറഞ്ഞു
"എടോ ദൂരത്തേക്ക് എന്ന് പറഞ്ഞാൽ വേറെ നാടുവിട്ടു പോകാൻ ഒന്നുമല്ല ബീച്ചിലേക്കോ അങ്ങനെ എവിടെയെങ്കിലും... അല്ല പരിചയം ഇല്ലാത്ത ആൾകാരനോ നമ്മൾ, രണ്ടു മൂന്നു ദിവസം..." ഞാൻ മുഴുപ്പിക്കാതെ ചോദ്യം അവിടെ വച്ച് നിർത്തി.
"രണ്ടുമൂന്നു ദിവസം..." അവൾ ചോദിച്ചു
"അല്ല ചായയൊക്കെ കുടിച്ച് കുറച്ചു പരിചയപ്പെട്ട്, പേര് മാത്രമല്ല അറിയാത്തത് ഉള്ളൂ." ഞാൻ പറഞ്ഞു
"അപ്പൊ ബാക്കിയെല്ലാം ഡീറ്റെയിൽസ് അറിയാലെ" അവൾ ചോദിച്ചു. ഞാൻ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു.
"വേറെ എങ്ങോട്ടെങ്കിലും പോകാൻ പറയുന്നതിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി നിന്റെ ബൈക്കിൽ ഞാൻ കയറേണ്ടി വരും നിന്റെ പുറകിൽ ഇരിക്കേണ്ടി വരും അതൊന്നു ശരിയാവില്ല" അവൾ ഇളിച്ച കൊണ്ട് പറഞ്ഞു.
"അതാണോ പ്രശ്നം? എന്നാ ബൈക്ക് പോകണ്ട നമുക്ക് ബസ്സിൽ പോകാം."
"ബസ്സിലോ... ശരി എന്നാ ഒരു കാര്യം ചെയ്യാം നമുക്ക് എന്റെ സ്കൂട്ടറിൽ പോവാം, ഞാൻ ഓടിക്കും നീ ബാക്കിൽ ഇരിക്കും അതാവുമ്പോൾ കുഴപ്പമില്ലല്ലോ."
ഓ പിന്നെ ഇവളുടെ പുറകെ വണ്ടിയിലിരുന്നു കഴിഞ്ഞാൽ പിന്നെ എനിക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ വിമാനം ഒന്നുമല്ല റോക്കറ്റ്
💬 Comments
View all comments