0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Author : Malini Krishnan Read All Parts 609

ആണല്ലോ ഇവളുടെ ബുദ്ധി എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു. അവൾ പിരികം പൊക്കി എന്തേയ് എന്ന രീതിയിൽ ചോദിച്ചു.

അവളുടെ വണ്ടിയിലേക്ക് കൈ ചൂണ്ടിയിട്ട് പോകാം എന്ന രീതിയിൽ കാണിച്ചു. അവൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് ആകണ്ട എന്ന് കരുതി കുറെ പുറകിലേക്ക് മാറിയാണ് ഞാൻ ഇരുന്നത്. കോളേജിൽ നിന്നും ബീച്ചിലേക്ക് പോകാൻ വെറും 10 മിനിറ്റ് യാത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവൾ ബാഗ് വണ്ടിയിൽ തന്നെ വെച്ചതിന് ഞങ്ങൾ രണ്ടുപേരും ബീച്ചിലേക്ക് നടന്നു. ഞാൻ അധികം സംസാരിക്കാത്ത കൂട്ടത്തിൽ ആയിരുന്നെങ്കിലും അത് ഒരു വലിയ കുഴപ്പമുള്ള കാര്യമായി എനിക്ക് തോന്നിയിട്ടില്ല, പക്ഷേ ഇപ്പോൾ ഇവളോടൊപ്പം നടക്കുമ്പോൾ അത് ഞാൻ ശരിക്കും അറിഞ്ഞു.

സംസാരത്തിനേക്കാൾ കൂടുതൽ അവളുടെ സൗന്ദര്യം ആസ്വദിച്ചു നടക്കുകയായിരുന്നു ഞാൻ, അവളുടെ മുടി കാറ്റിൽ പറക്കുന്നതും, കടൽ തിരകൾ തൊടാതെ തിരിച്ചു ഓടുന്നതും, അവളുടെ മുഖത്ത് ഉണ്ടായിരുന്ന കളിചിരികൾ എല്ലാം. ഇതിന്ടെ ഇടയിലും ഞാൻ അവളോട് അവളുടെ ക്ലാസ്സിലെ വിശേഷങ്ങളും അവളുടെ ഭാവി പരിപാടിക്കളെ പറ്റിയും ചോദിച്ചു.

"നീ പെൺകുട്ടികളോട് സംസാരിക്കാറില്ല എന്ന് പറഞ്ഞപ്പോ വെറുതെ പറഞ്ഞതാവും എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പക്ഷെ സത്യം ആണ് എന്ന് ഇപ്പൊ മനസ്സിലായി." അവൾ എന്ന് നോക്കി പറഞ്ഞു.

"ഇപ്പൊ എന്താ പെട്ടന്ന് അങ്ങനെ തോന്നാൻ"

"അല്ല ചോദ്യങ്ങൾ ഒക്കെ കേൾക്കുമ്പോ ഇന്റർവ്യു വേണ്ടി ഇരിക്കുന്ന പോലെ തോന്നി." അവൾ ചിരിച് കൊണ്ട് പറഞ്ഞു. പക്ഷെ അത് കേട്ടപ്പോ എനിക്ക് എന്തോ വിഷമം ആയി, അതെന്റെ മുഖതും വ്യക്തായി. വീട്ടിലെ കാര്യങ്ങൾ ചോദിക്കുന്നത് അവൾക് വല്യ താല്പര്യം

💬 Comments

View all comments