0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Author : Malini Krishnan Read All Parts 611

ഉള്ളത് ആയി തോന്നാത്തത് കൊണ്ട് അതിനെ പറ്റി ചോദിക്കാർ ഇല്ല ഞാൻ.

അവളുടെ വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഒരു സഹോദരി, കൂടുതൽ ചോദിക്കരുത് എന്ന് അവൾ പറഞ്ഞു അതുകൊണ്ടാണ് ക്ലാസ്സിലെ കാര്യങ്ങൾ ചോദിച്ചത്, അതാണെങ്കിൽ ഇങ്ങനെയും ആയി. എന്റെ മുഖം കണ്ടിട്ട് ആവണം അവളുടെ മുഖവും മാറി, പറയണ്ടായിരുന്നു എന്ന ഒരു ഭാവത്തിൽ ആയിരുന്നു അവൾ.

"അല്ല ഞാൻ വിഷമം ആവാൻ വേണ്ടി പറഞ്ഞതല്ല, എനിക്ക് പെട്ടന്ന് കേട്ടപ്പോ അങ്ങനെ തോന്നി. അല്ലെങ്കിൽ തന്നെ ഒരു കണക്കിന് ഇതൊക്കെ ചോദിക്കുന്നതാ നല്ലത്." അവൾ പറഞ്ഞു. ഞാൻ മറുപടി ഒന്നും പറയാതെ ഒന്ന് തലയാട്ടി. അവൾ പിന്നെയും പറഞ്ഞ് തുടങ്ങി

"എനിക്ക് പണ്ട് തൊട്ടേ റിസർച്ച് ഒക്കെ താല്പര്യം ആയിരുന്നു, രാജ്യങ്ങളുടെയും രാജാവിന്റെയും ഒക്കെ കഥകൾ കേട്ട് തുടങ്ങിയപ്പോ ഉണ്ടായ താല്പര്യം ആയിരുന്നു. അങ്ങനെ ആണ് ഡിഗ്രിക് ഹിസ്റ്ററി എടുക്കാൻ തീരുമാനിച്ചത്. നീയും ഇത് പോലെ എന്തെങ്കിലും കാരണം കൊണ്ടാണോ എഞ്ചിനീയറിംഗ് എടുത്തത്."

"ഏയ്യ്, എനിക്ക് ഇങ്ങനെ താല്പര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് പൊതുവെ ഉള്ള ട്രെൻഡ് പോലെ എഞ്ചിനീയറിംഗ് എടുത്തത്. ഫിലിം ഡയറക്ഷൻ പഠിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ പറ്റില്ല എന്ന് തോന്നി, ഒരു ചെറുകഥ എഴുതാൻ പോലും എനിക്ക് ഇതുവരെ ഐഡിയ കിട്ടീട്ടില്ല, അതുകൊണ്ട് എടുത്തില്ല..."

"നിനക്ക് ഐഡിയ ഇല്ല എന്നോ!! വെറുതെ ഒരാളെ പരിചയപ്പെടാൻ വേണ്ടി നേരിട്ട് പോയി സംസാരിക്കുന്നതിന് പകരം കത്തും ഗിഫ്റ്റും വെക്കാം എന്ന് ചിന്തിച്ച ആൾ അല്ലെ നീ." അവൾ എന്നെ നോക്കി വശ്യമായി ഒരു ചിരി ചിരിച്ചുകൊണ്ട്

💬 Comments

View all comments