Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]
പറഞ്ഞു. വീണ്ടും പരസ്പരം നോക്കി ചിരി മാത്രം.
"പോയാലോ എനിക്ക് ലേറ്റ് ആവുന്നു, ഇനി കോളേജ് പോയിട്ട് വേണ്ടേ വീട്ടിൽ പോവാൻ." അവൾ പറഞ്ഞു. കൂടുതൽ നേരം അവിടെ നിക്കാതെ ഞങ്ങൾ പോയി.
രാത്രി റൂമിൽ ഇരിക്കുമ്പോഴും അവൾ പറഞ്ഞതിന് ആ ഒരു അർത്ഥം അല്ലാതെ വേറെ ഒന്നും എനിക്ക് കിട്ടിയില്ല. ഇന്നാണെങ്കിൽ അവളെ പറ്റി മാത്രം ആലോചിച്ച പോരാ, അവളുടെ പ്രോജെക്ടിന് പറ്റിയും നോക്കണം, എന്നോട് അവൾ പ്രോജെക്ടിന് വേണ്ടി ഒരു സഹായം ചോദിച്ചു, എഞ്ചിനീയറിംഗ് ബന്ധമായ ഒരു സഹായം.
അവളുടെ പ്രൊജക്റ്റ് കേരളത്തിൽ ഉണ്ടായിട്ട് ഉള്ള പ്രളയത്തിന് പറ്റി ആയിരുന്നു. അപ്പൊ കുറച് കഴിഞ്ഞാ അവൾക് കേരളത്തിന്റെ ഓരോ ഭാഗത്തേക്ക് പോയിട്ട് അവിടെ ഉള്ള അർച്ചെയോളജി ഡിപ്പാർട്മെന്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കണം. പത്രവാർത്തകളും മറ്റു ഡോക്യൂമെന്റൽ തെളിവുകൾ പ്രകാരം 1923ലും 2018ലും ആണ് കേരളത്തിൽ വല്യ പ്രളയം ഉണ്ടായിട്ട് ഉള്ളു, എന്നാൽ ശെരിക്കും കേരളത്തിന് വല്യ രൂപമാറ്റം വരുന്ന രീതിയിൽ ഉള്ള പ്രളയം ഉണ്ടായത് 1341യിൽ ആയിരുന്നു. പക്ഷെ എത്ര മഴ പെയ്തെന്നും നാശനഷ്ടങ്ങളുടെ കണക്ക് ഒന്നും ഇല്ലാത്തത് കൊണ്ടും ഈ പ്രളയത്തിന് പറ്റി ആരും അതികം അറിഞ്ഞിട്ട് ഉണ്ടാവില്ല. 1341ലെ പ്രളയം ആണ് പെരിയാറിന്റെ ഒഴുക്ക് ഗതി മാറ്റിയത്, അതിനെ തുടർന്ന് ഉണ്ടായ സംഭവം ആണ് ആ കാലത്തെ വല്യ തുറമുഖങ്ങളിൽ ഒന്നാനായ മുച്ചിറിപട്ടണം എന്ന തുറമുഖത്തിന്റെ അവസാനം. ഈ തുറമുഖം നശിച്ചുപോയ സമയവും പ്രളയം വന്ന സമയം ഏകദേശം ഒന്ന് തന്നെ ആയത് കൊണ്ട് പുരാവസ്‌തുശാത്രങ്ങൾ പറയുന്നത് പ്രളയം കാരണം ആണ്
💬 Comments
View all comments