0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Author : Malini Krishnan Read All Parts 615

മുച്ചിറിപട്ടണം നശിച്ചത് എന്നാണ്, പക്ഷെ മറ്റുചിലർ പറയുന്നത് വേറെ ഹാർബറുകൾ വന്നപ്പോ ഇങ്ങോട്ട് ഉള്ള ചരക്ക് കപ്പലുകൾ കുറയുകയും അങ്ങനെ പൂട്ടി പോവുകയുമായിരുന്നു എന്നാണ്.മുച്ചിറിപട്ടണം (ഇപ്പൊ കൊടുങ്ങല്ലൂർ) ഇപ്പൊ ഒരു പുരാവസ്തു ഉത്ഖനന സ്ഥലം ആണേ. ഈ ഹാർബർ നശിച്ചതിന് ശേഷം ആണ് കൊച്ചി ഹാർബർ പണിയുന്നത്. ഒരു തുറമുഖമോ ഹാർബറോ എങ്ങനെയൊക്കെ നശിക്കാം എന്നും അങ്ങനെ ഒരു സാഹചര്യത്തിൽ എങ്ങനെയാണ് പുതിയത് ഒരെണ്ണം ഉണ്ടാകുക, ഇത് ആണ് ഞാൻ അവൾക് പറഞ്ഞ് കൊടുക്കേണ്ടത്.

അവളും അവളുടെ തിരക്കുകളിൽ ആയിരുന്നു, പുറത്തു പോകാറുള്ള ദിവസങ്ങളിൽ അന്ന് സംഭവിച്ച കാര്യങ്ങളെല്ലാം പ്രിയയെ വിളിച്ചു പറയുന്നത് അവൾക്ക് പതിവായിരുന്നു.

അവൾ : എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ലടി.

പ്രിയാ : എടി നീ വെറുതെ വേണ്ടാത്ത ഓരോന്നും ആലോചിച്ചു കൂട്ടാൻ നിക്കണ്ട ലാസ്റ്റ് അത് നിനക്ക് തന്നെ പണിയാവും.

അവൾ : ഞാൻ ആദ്യം വിചാരിച്ചത് എന്നെക്കൊണ്ട് പറ്റുമെന്നായിരുന്നു പക്ഷേ അതൊക്കെ വെറുതെ തോന്നിയതാണ് എടി. എനിക്ക് ഈ ടൈം പാസ് പ്രേമം ഒന്നും പറ്റില്ല, കുറെ കൂടെ നടന്നുനടന്ന് എനിക്ക് എന്തോ ചെറുതായിട്ട് എന്തൊക്കെയോ തോന്നുന്നു.

പ്രിയാ : എന്തൊക്കെ എന്റെ മോളെ വിളിച്ച് പറയുന്നേ? നീയല്ലേ പറഞ്ഞത് അവനും നീയും ടൈംപാസിന് വേണ്ടി മാത്രമാണ് എന്ന്.

അവൾ : സംഭവിച്ചു പോയി, നീ ഒരു വഴി പറ ഞാൻ എന്താ ഇപ്പൊ ചെയ്യാ. ഞാൻ അവന് അങ്ങോട്ട് കുറെ ക്ലൂ കൊടുക്കുന്നുണ്ടെങ്കിലും അവൻ തിരിച്ച് വലിയ രീതിയിൽ ഒന്നും പ്രതികരിക്കുന്നില്ല. ഇതിനേക്കാൾ അപ്പുറത്തേക്ക് എന്താ ചെയ്യേണ്ടത് എന്നൊന്നും എനിക്കറിയില്ല,

💬 Comments

View all comments