0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Author : Malini Krishnan Read All Parts 617

തന്നെ അറിയിക്കേണ്ടി വരുമോ ആവോ. അലെങ്കിൽ സിനിമയിൽ ഒക്കെ കാണുന്നത് പോലെ നടക്കിയമായ വല്ല പരിപാടിയും ഒപ്പിക്കേണ്ടി വരും. ഞങ്ങൾ പരസ്പരം നല്ല കമ്പനി ആയി കഴിഞ്ഞിരുന്നു,

അവൾ എന്നെ പറ്റി നന്നായി മനസിലാക്കിയത് പോലെ തോന്നി, പക്ഷെ എനിക്ക് അവളെ മുഴുവനായും മനസിലാക്കാൻ സാധിച്ചിട്ടില്ല. ഞാൻ എങ്ങോട്ട് വിളിച്ചാലും അവൾ വരും എന്ന രീതിയിൽ ആണ് ഇപ്പൊ, പക്ഷെ വെറുതെ ഒന്ന് നിര്ബന്ധിക്കണം.

മാളിൽ ഒക്കെ എപ്പോഴും പോവുന്നത് കൊണ്ട് അങ്ങോട്ട് ഞങ്ങൾ തീരെ പോകാറില്ല. ഇതിന്ടെ ഇടയിൽ എപ്പഴോ പോയ സ്ഥലങ്ങളിൽ തന്നെ പോയി പോയി അവൾക് ചെറിയ രീതിയിൽ മടുത്തു തുടങ്ങിയിരുന്നു.

"വെറൈറ്റി ആയിട്ട് വേറെ ഒന്നും ഇല്ലേ, ശെരിക്കും ഇരുന്ന് ആലോചിക്, ഞാനും ആലോചിക്കാം." അവൾ പറഞ്ഞു. ഞങ്ങൾ രണ്ടാളും അവളുടെ ക്യാമ്പസ്സിൽ ഇരിക്കുക ആണ്, ഇന്നും കഫേ പോയി ചായ കുടിക്കാം എന്നായിരുന്നു ഞാൻ കരുതിയത് അപ്പോഴാണ് അവൾക് വെറൈറ്റി ആയിട്ട് എന്തേലും ചെയ്യണം എന്ന് പറഞ്ഞത്.

ആദ്യമായിട്ടാണ് അവൾ ഇങ്ങോട്ട് ഇതുപോലെ ഒരു ആവിശ്യം പറയുന്നത്. പക്ഷെ ബീച്ച് മാൽ അല്ലെങ്കിൽ സിനിമ, ഇതല്ലാതെ മറ്റൊന്നും എന്റെ മനസിലേക്ക് വരുണ്ടായിരുന്നില്ല. അല്ലെങ്കിൽ വല്ല ട്രെക്കിങ്ങിനും പോണം, പക്ഷെ അത് പോലത്തെ സ്ഥലങ്ങൾ ഒന്നും ഇവിടെ അടുത്ത് ഉണ്ടായിരുന്നില്ല. അങ്ങനെ അവസാനം ഒരു ഐഡിയ കിട്ടി, അതിന് മുന്നേ അവൾക് അത് അറിയുമോ ഇല്ലയോ എന്ന് അറിയണം.

"നിനക്ക് നീന്താൻ അറിയുമോ?" ഞാൻ ചോദിച്ചു. അറിയാം എന്ന രീതിയിൽ അവൾ തലയാട്ടി.

"അങ്ങനെയാണെങ്കിൽ എന്റെ കസിന്റെ വീടിന്റെ കുറച്ച് അപ്പുറത്ത്

💬 Comments

View all comments