Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]
ഒരു കുളമുണ്ട് നമുക്ക് അങ്ങോട്ട് പോകാം. അതാവുമ്പോ കുറച്ച് വെറൈറ്റി ഐഡിയ ആണ് അല്ലാതെ വെറുതെ മാളിൽ പോയി കറങ്ങുന്നത് ബീച്ചിൽ പോയി ഇരിക്കുന്നതോ പോലെയല്ലല്ലോ." ഞാൻ പറഞ്ഞതും അവൾ ഇരുന്ന് ആലോചിക്കാൻ തുടങ്ങി.
"അല്ല ബുദ്ധിമുട്ടാണെങ്കിൽ വേണ്ട കേട്ടോ ഞാനൊരു ഐഡിയ പറഞ്ഞു എന്ന് മാത്രം."
" ഐഡിയ ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു പിന്നെ ബുദ്ധിമുട്ടുമില്ല എന്നാലും... ഞാനെന്ന എന്റെ ഫ്രണ്ട്സിനെയും കൂടെ വിളിക്കട്ടെ? " അവൾ ചോദിച്ചു. ഇതിപ്പോ എല്ലാവരെയും കൂടി കെട്ടിയെടുത്തോണ്ട് പോവാ എന്നൊക്കെ പറഞ്ഞ. ഇവരോടൊന്നും വരണ്ട എന്ന് പറഞ്ഞാൽ ഇവളും വരില്ല പിന്നെ സമ്മതിക്കാ എന്ന് അല്ലാതെ എന്റെ മുന്നിൽ വേറൊരു മാർഗ്ഗം ഇല്ലാ.
"ഓ വിളിച്ചോ അതിനെന്താ..." ഞാൻ പറഞ്ഞു.
"അപ്പൊ ഞാൻ അവളെയൊക്കെ വിളിച്ച കാര്യം പറയട്ടെ, നമ്മൾ നാളെ അല്ലെ പോവുന്നെ ??" അവൾ ചോദിച്ചു. ഞാൻ അവൾക് ശെരിയെന്ന രീതിയിൽ തലയാട്ടി. ഇനിയാണ് അടുത്ത ടാസ്ക്. വീടിന്ടെ അടുത്ത് കുളം ഉള്ള കസിൻ നീതു ആണ്, അവളോട് ഇനി എന്ത് പറയും എന്നായിരുന്നു ഞാൻ ആലോചിക്കുന്നത്. ഇത്രെയും പെൺകുട്ടികളുമായി പോവുമ്പോ നീതു കൂടെ ഉള്ളത് ഒരുകണക്കിന് നല്ലതാ. ഇത്രെയും ഒക്കെ സംഭവിച്ചിട്ടും അവളോട് പറയാതെ ഇരുന്നതിന് അവളുടെ വായയിൽ ഇരിക്കുന്നത് ആദ്യം കേൾക്കേണ്ടി വരും.
നീതുവിന്റെ വീട്ടിൽ ഞാനും കിച്ചുവും കൂടി പോയി
"ഡി പ്ളീസ് കുറച് നേരത്തെ കാര്യം മാത്രേ ഉള്ളു ഞാൻ അവരോട് എല്ലാം റെഡി ആണ് എന്ന് പറഞ്ഞു പോയി." ഞാൻ നീതുനോട് പറഞ്ഞു.
"ഹൃതിക്ക് നീ ആദ്യം കാര്യം
💬 Comments
View all comments