Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]
എന്താണ് എന്ന് സത്യം പറ, അല്ലാതെ ഇത്രെയും പെൺപിള്ളേരെയും കൂട്ടി ഇങ്ങോട്ട് വരാൻ പറ്റില്ല, ഇതെന്താ വല്ല ലേഡീസ് ഹോസ്റ്റലും ആണോ."
"നീതു കൂറേ ആൾകാർ ഒന്നും ഇല്ല ഇവന്ടെ ഒരു 3-4 ഫ്രണ്ട്‌സ്, വരുന്നു നമ്മൾ എല്ലാരും കൂടി കുളത്തിൽ പോയി കളിക്കുന്നു തിരിച് പോകുന്നു. നീ സമ്മതിക്കാൻ വേണ്ടി ഞാൻ വേണമെങ്കിൽ ഹൃതികിനെ കൊണ്ട് നിന്ടെ കാൽ പിടിപ്പിക്കാം" കിച്ചു പറഞ്ഞു. എന്തും ചെയാം എന്ന് ഉള്ള എന്റെ മാനസികാവസ്‌തിയെ ഇവൻ നന്നായി തന്നെ ഉപയോഗിക്കുന്നുണ്ടായിരുന്നു, ഇങ്ങോട്ട് വരാൻ കൂട്ട് വിളിച്ചതിനും നീതു ഒന്നും അറിയാതെ ഇരിക്കാനും തന്നെ ഒരു കുഴിമന്തി വാങ്ങികൊടുക്കേണ്ടി വന്നു.
"എന്നാലും പെൺകുട്ടികളോട് സംസാരിക്കുന്നത് പോയിട്ട് അങ്ങോട്ട് ഒന്ന് നോക്കുക പോലും ചെയ്യാത്ത ഇവനെ ഇത് എവിടുന്നാ ഇത്രെയും പെൺകുട്ടികൾ ഫ്രണ്ട്‌സ് ആയിട്ട് ഉള്ളത്."
"അതൊക്കെ പണ്ടല്ലേ, ഇപ്പൊ ഞാൻ ആ പഴയ ആൾ അല്ല" ഞാൻ പറഞ്ഞു. ഒരുപാട് ഒന്നും സംസാരിക്കാതെ തന്നേ വീട്ടിലേക്ക് വരാൻ ഉള്ള സമ്മതം നീതുവിന്റെ കയ്യിൽ നിന്നും കിട്ടി. അവളും കൂട്ടുകാരികളും വന്ന് കഴിഞ്ഞാൽ ഡ്രസ്സ് മാറാനും വേറെ എന്തെങ്കിലും ആവശ്യത്തിനും ആ പരിസരത്തു ഒന്നും ഇല്ല, അതുകൊണ്ടാണ് നീതുവിനോടെ കാര്യം പറയേണ്ടി വന്നത്.
വളരെ ഉല്ലാസത്തോടെ ഞാൻ അടുത്ത ദിവസം രാവിലെ ഉണർന്നു. കുളത്തിൽ ചാടുമ്പോ ഇടാൻ ഉള്ള ഡ്രെസ്സും തോർത്തും ഒക്കെ ആയിട്ട് ആണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇറങ്ങിയതും ഇതാ മുറ്റത്ത് ഒരു ഒറ്റമൈന... ദൈവമേ ഇന്ന് ഇനി എന്താണാവോ ഉണ്ടാകാൻ പോവുന്നത്... ഒന്നും സംഭവിക്കില്ല അന്ധവിശ്വാസം
💬 Comments
View all comments