Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
ശേഷം, ഒരുമിച്ച് കറങ്ങാൻ പോയതിന് ശേഷം, വൈകുനേരം ചായ കുടിക്കാൻ പോയപ്പോ ഉള്ളിൽ എവിടെയോ ഒരു അങ്ങനെ ഒരു ആഗ്രഹം വന്നു.
നിനക്ക് Love at first sightഇൽ വിശ്വാസം ഉണ്ടോ ? ഏയ്യ്, നിന്നെ ഇത്രയൊക്കെ അറിഞ്ഞടത്തോളം നിനക്ക് അങ്ങനെ ഒന്നും തോന്നാൻ സാധ്യത ഇല്ല...
അല്ലെങ്കിൽ ആരെയെങ്കിലും കണ്ടതിന് ശേഷം അല്ലെങ്കിൽ നന്നായി പരിചയപ്പെട്ടതിന് ശേഷം ഇവരുടെ കൂടെ വയസ്സ് ആവുന്നത് ജീവിക്കാൻ പട്ടനെ എന്ന് ആഗ്രഹിച്ചിട്ട് ഉണ്ടോ...
പേര് പോലും അറിയാതെ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ...
പാതിരാത്രി ബോധം ഇല്ലാത്ത ആരോടെങ്കിലും സംസാരിച്ച് ഇരുന്നിട്ട് ഉണ്ടോ...
ഇതൊക്കെ ഞാൻ ചെയ്തിട്ട് ഉണ്ട്.
അങ്ങനെ ജീവിക്കാൻ പട്ടനെ എന്നെ തോന്നി കഴിഞ്ഞ അടുത്ത ആഗ്രഹം ഉണ്ടാവുക അത് എത്രയും പെട്ടന് തുടങ്ങനെ എന്നായിരിക്കും." ഞാൻ താടിയിൽ കൈ വെച്ച് അവളെ നോക്കി ഇരുന്നു.
"പിന്നെ അന്ന് കഫെയിൽ സംഭവിച്ചതിന് സോറി, നിന്ടെ സമ്മതം ഇല്ലാതെ ഞാൻ നിന്നെ... പെട്ടന് എന്താ സംഭവിച്ചത് എന്ന് അറിയില്ല എന്റെ കൈയിൻ പോയി. ആ സമയത് നിന്ടെ കണ്ണുകളോട് ഉള്ള ആരാധനാ കാരണം ഒരു മായാലോകത്ത് എത്തിയത് പോലെ തോന്നി പിന്നെ നടക്കുന്നത് സ്വപ്നം ആണോ യാഥാർഥ്യം ആണോ എന്ന് മനസ്സിലായില്ല. നിന്ടെ കണ്ണ് ആണോ മുഖം ആണോ സ്വഭാവം ആണോ, എന്ത് ആണ് എന്നെ കൊണ്ട് നിന്നെ കൂടുതൽ ഇഷ്ടപെടുത്തിയത് എന്ന് എനിക്ക് അറിയില്ല പക്ഷെ... ഇഷ്ടം ആണ് എനിക്ക്..."
മരുന്ന് വാങ്ങിക്കാൻ പോയിട്ട് അവർ തിരിച്ച് വന്നിരുന്നു, പക്ഷെ ഉള്ളിൽ കേറി സമയം പോയത് ഞാൻ അറിഞ്ഞില്ല.
💬 Comments
View all comments