Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
അവർ ആ മരുന്ന് നഴ്സിനെ കൊടുത്തു.
"എന്തിനാ സിസ്റ്ററെ ഇപ്പൊ മരുന്ന്" അവർ ചോദിച്ചു
"രാത്രി ഒരു പ്രാവിശ്യം ഡ്രിപ് ഇട്ട് സൊല്യൂഷൻ മാറ്റണം, ഞാൻ കേറി ഒന്ന് ചെയ്തിട്ട് വരാം" നേഴ്സ് പറഞ്ഞു
"ഞാനും വരാം"
"വേണ്ട ഇയാൾ ഇവിടെ ഇരുന്ന മതി" എന്നും പറഞ്ഞ് നേഴ്സ് മുറിയിലേക്ക് കേറി. പെട്ടന് ഡോർ തുറക്കുന്ന ശബ്ദം കേട്ട ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അവളുടെ ബെഡിന്റെ അടിയിൽ ഒളിച്ച് ഇരുന്നു.
"ഇവൻ ഇത് എവിടെ പോയി, ഡാ മോനെ..." നേഴ്സ് ചെറിയ ശബ്ദത്തിൽ വിളിച്ചു. അപ്പൊ തന്നെ ബെഡിന്റെ അടിയിൽ നിന്നും മെല്ലെ തല പുറത്ത് ഇട്ട് ഞാൻ നോക്കി.
"ആ ഗ്രീഷ്മ ചേച്ചി ആയിരുന്ന, ഞാൻ ആകെ പേടിച്ച് പോയി"
"അത് ശെരി, കണ്ടിട്ട് അപ്പൊ തന്നെ ഇറങ്ങാം എന്ന് പറഞ്ഞിട്ട്... കട്ടിലിന്റെ അടിയിൽ ആണോ നിനക്ക് കാണാൻ ഉള്ള ആൾ ഉള്ളത്... എന്റെ ജോലി കളയാൻ ആയിട്ട് !! ഈ സൂചി വെച്ച് ഒരു കുത് അങ്ങോട്ട് തന്നാൽ ഉണ്ടാലോ" സൂചി എനിക്ക് നേരെ നീട്ടിട്ട് ചേച്ചി പറഞ്ഞു
"ആയോ, സോറി ചേച്ചി... ഇപ്പൊ തന്നെ ഇറങ്ങാം ഞാൻ"
"ഇപ്പൊ അല്ല ഞാൻ പറയാം അപ്പൊ തന്നെ ഇറങ്ങണം, സിഗ്നൽ കിട്ടിയ ഉടനെ ഉറങ്ങിക്കോണം." അതിന് ഞാൻ തലയാട്ടി ശെരി എന്ന് പറഞ്ഞു. ഡ്രിപ് ഇട്ട കൈയിലേക്ക് ഒരു ഇൻജെക്ഷൻ കൊടുത്തതിന് ശേഷം ചേച്ചി പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോ കിച്ചു എന്നെ ഫോൺ വിളിച്ച് വേഗം ഇറങ്ങാൻ പറഞ്ഞ്. ബോധം
💬 Comments
View all comments