Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
ഇല്ലാതെ കിടക്കുന്ന അവളെ നോക്കി കൈ കാണിച്ച് ഞാൻ ഇറങ്ങി. ഗ്രീഷ്മ ചേച്ചി മറ്റവളെ കുറച്ച് നേരത്തേക്ക് എങ്ങോട്ടോ മാറ്റിയ ഗ്യാപ്പിൽ ഞാനും കിച്ചുവും സ്ഥലം വിട്ടു.

അടുത്ത ദിവസവും ഞാൻ അവളെ കാണാൻ പോയി, അവൾ ഇവിടെ നിന്ന് ഇറങ്ങുന്ന ദിവസം വരെ ഞാൻ എന്നും വെറും എന്ന് എനിക്ക് അറിയാമായിരുന്നു. രാവിലെ ഒരു 10 മണി കഴിഞ്ഞാണ് ഞാൻ അങ്ങോട്ട് ചെന്നത്, വെറും കൈയോടെ അല്ല കുറച്ച് ഓറഞ്ചും ആയിട്ടാണ് പോയത്. ഞാൻ റൂമിലേക്ക് കേറി, അവൾ ഉണർന്നിട്ട് ഉണ്ടായിരുന്നു, അവളുടെ അടുത്ത് തന്നെ അമ്മ ഇരിക്കുന്നുണ്ടായിരുന്നു. അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് കൈ കാണിച്ചു ഞാൻ അവൾ തിരിച്ചും. അമ്മ പെട്ടന് എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.
"മോനെ... മോൾ പറഞ്ഞപ്പോഴാണ് ഞാൻ നിങ്ങളുടെ കാര്യം അരിഞ്ഞത്" അമ്മ പറഞ്ഞു. ഞാൻ ഒന്ന് ഞെട്ടി, ഇവൾ ഇനി എന്താണാവോ പറഞ്ഞത്. എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാൻ അവളെ നോക്കി, അവൾ ചിരിച്ച് ഇരിക്ക എന്നല്ലാതെ ഒന്നും ചെയ്തില്ല.
"മോൻ ഇന്നലെ സംസാരിക്കാൻ വന്നപ്പോ ഇവളെ ഹോസ്പിറ്റലിൽ എത്തിച്ച ആരോ ആണ് എന്നെ ഞാൻ വിചാരിച്ചുള്ളു. രാവിലെ ആണ് നിങ്ങൾ ഫ്രണ്ട്‌സ് ആണ് എന്ന് ഇവൾ പറഞ്ഞത്".
ഓഹ് അതായിരുന്നു കാര്യം വെറുതെ ടെൻഷൻ അടിച്ചു എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ഇപ്പോഴും ഞാൻ ഒന്നും പറയാതെ അവരെ നോക്കി ചിരിച്ച് ഇരിക്കുവായിരുന്നു.
"നിങ്ങൾ എങ്ങനെയാ പരിചയം, മോൻ ഇവളുടെ ക്ലാസ്സിൽ ആണ് ലെ" അമ്മ ചോദിച്ചു. പതിവ് പോലെ എന്ത്
💬 Comments
View all comments