Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
പറയണം എന്ന് അറിയാതെ ഞാൻ അവിടെ നിന്നു.
"അമ്മെ, ഹൃതികിനെ നമ്മളെ ലക്ഷ്മി ചേച്ചിടെ കല്യണത്തിന് വെച്ചാണ് പരിചയ പെട്ടത്. പിന്നെ ഇന്നലെ വണ്ടിന് വീണപ്പോ ഇവൻ അവിടെ ഉണ്ടായിരുന്നു അതുകൊണ്ട് വേഗം ഹോസ്പിറ്റലിൽ എത്തിച്ചു" അവൾ പറഞ്ഞു. പിന്നെ പെട്ടന് കുറച്ച് നേരം നിശബ്ദം ആയപ്പോ ഞാൻ സംസാരിച്ചു
"ഞാൻ കുറച്ച് ഓറഞ്ച് വാങ്ങിട്ട് ഉണ്ടായിരുന്നു, ആപ്പിൾ വാങ്ങാൻ എന്നാണ് കരുതിയത് പിന്നെ അതിന്ടെ വില കണ്ടപ്പോ ഓറഞ്ച് തന്നെയാ നല്ലത് എന്ന് തോന്നി" എല്ലാരും ഒന്ന് പുഞ്ചിരിച്ചു. ഞാൻ ബെഡിന്റെ അടുത്തുള്ള ടേബിളിൽ കൊണ്ടുപോയി സാധങ്ങൾ വെച്ചു, അപ്പൊ അവൾ എന്നെ അവളുടെ അടുത്തേക്ക് വിളിച്ചു
"അതെ അമ്മ ഒന്നും അറിയണ്ട, ഒന്നും... കേട്ടാലോ" അവൾ എന്റെ ചെവിയിൽ പറഞ്ഞു. ഞാൻ ശെരി എന്ന രീതിയിൽ തലയാട്ടി. പിന്നെ ഞാൻ അവിടെ ഉണ്ടായിരുന്ന സോഫയിൽ പോയിരുന്നു, അമ്മയും എന്റെ കൂടെ വന്ന ഇരുന്നു
"എന്താ ആന്റിടെ പേര്"
"പദ്‌മിനി" അമ്മ പറഞ്ഞു. ഞാൻ ഒരു ഞെട്ടലോട് കൂടി നോക്കി, ഇന്നലത്തെ കോട്ടും സ്യൂട്ടും കണ്ടപ്പോ ഇങ്ങനെ ഒരു പേര് ആയിരിക്കും എന്ന് വിചാരിച്ചില്ല. പിന്നെ അമ്മ അമ്മയെ പറ്റി കൂറേ പറഞ്ഞു, ഞാനും ഒരു ഫ്ലോവിൽ എന്നെ കുറിച്ചുള്ള സകല ഡീറ്റൈൽസും പറഞ്ഞു, റാഷികയെ കാണുന്നത് വരെ ഉള്ള എല്ലാം. അവൾ മുമ്പ് അമ്മയെ പറ്റി പറഞ്ഞപ്പോ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആളെ അല്ല ശെരിക്കും അവളുടെ അമ്മ. അവളോടും അത്യാവശ്യം സ്നേഹത്തിൽ തന്നെ ആണ് പെരുമാറുന്നതും,
ചിലപ്പോ പണ്ട് അവൾ പറഞ്ഞത് പോലെ
💬 Comments
View all comments