0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

അത്ര പുതിയതും പഴയതും അല്ലാത്ത ഒരു പാട്ട് ആണ്, കാർത്തിയുടെ ഒരു സിനിമ."

"ആ പാട്ട് ആണെകിൽ വേണമെങ്കിൽ കേൾക്കാം" എന്നും പറഞ്ഞ് ഞാൻ അവളെ നോക്കി ചിരിച്ചു, അവൾ എന്നോടും. അവൾ ഒരു എയർഫോൺ എനിക്കും തന്നു ഒരെണ്ണം അവളും എടുത്തു...

പാട്ട് ശ്രേധിക്കുന്നതിനെ കാലും കൂടുതൽ ഞാൻ അവളെ ശ്രേധിച്ചിരുന്നു. കണ്ണ് ഒക്കെ പൂട്ടി തല ചെറുതായി ആട്ടി നന്നായി പാട്ട് എല്ലാം അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു. ഈ സമയത് അവളുടെ അമ്മയും കേറി വന്നു, അവൾ അരിഞ്ഞതും ഇല്ല അമ്മ എന്നോട് പറയണ്ട എന്ന രീതിയിൽ ചുണ്ടിൽ വിരൽ വെച്ച് കാണിച്ചു.

അതികം നേരം ഒന്നും പാട്ട് കേൾക്കാൻ നിക്കാതെ ഞാൻ യാത്ര പറഞ്ഞ് ഇറങ്ങി. വീട്ടിൽ എത്തിയതിന് ശേഷം റൂമിൽ പോവുന്നതിന് പകരം അമ്മയുടെ കൂടെ കുറച്ച് സമയം അടുക്കളയിലും ഡൈനിങ്ങ് ടേബിളിലുമായി ഞാൻ ചിലവിട്ടു, അമ്മ ഉറങ്ങാൻ പോയപ്പോ ആണ് ഞാൻ എന്റെ റൂമിലോട്ട് പോയത്. പതിവിലും സന്തോഷം ഉള്ളിൽ ഉണ്ടായിരുന്നെകിലും, എന്തോ എന്നെ അലട്ടുന്നുണ്ടായിരുന്നു, അപ്പൊ തന്നെ ഞാൻ കിച്ചുവിനെ വിളിച്ച് കാര്യം പറഞ്ഞു...

കിച്ചു: എന്റെ പൊന്ന് മോനെ നിനക് വെറുതെ ഓരോന്ന് തോന്നുന്നത് ആവും.

ഹൃതിക്: എന്നാലും ഒരു കാരണം ഉണ്ടാവുമാലോ, അത് ഞാൻ ആണോ എന്നൊരു സംശയം... പണ്ട് ഉണ്ടാക്കി എടുത്ത ഒരു ബോണ്ട് ഞങ്ങൾക്ക് കുറഞ്ഞത് പോലെ, ഉള്ളിൽ എവിടെയോ ഞാൻ കാരണം ഉണ്ടായത് ആണലോ ആക്സിഡന്റ് അതുകൊണ്ട് അവൾക്ക് എന്നോട് ദേഷ്യം ഉണ്ടോ എന്ന് ഒരു തോന്നൽ. കൂറേ നാളും കൂടി ഇന്നാണ്

💬 Comments

View all comments