0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

അവൾ പിന്നെയും പഴയത് പോലെ ഒക്കെ ഒന്ന് മിണ്ടിയത്.

കിച്ചു: ഒരു മാസം ഗാപ് വന്നപ്പോ ഉള്ള സ്റ്റാർട്ടിങ് ട്രബിൾ ആയിരിക്കും ഇപ്പൊ റെഡി ആയിലെ ഇനി എന്താ പ്രെശ്നം.

ഹൃതിക്: ഞാൻ പോയി സോറി പറയാനോ വേണ്ടേ...

കിച്ചു: ഇവനെ ഞാൻ... നീ ഒന്നും മൊഴിയണ്ട, ഇന്ന് സംസാരിച്ചലോ ഇനിയും സംസാരിച്ചോളും... ഇന്ന് പ്രേതേകിച് എന്തേലും പറഞ്ഞോ ആ പ്രെശ്നം അല്ലാതെ.

ഹൃതിക്: അതിന് പറ്റി ഒന്നും പറഞ്ഞും ഇല്ല ഞാൻ ചോദിച്ചും ഇല്ല, അവൾടെ അമ്മ വരുന്നത് വരെ പാട്ട് കേട്ട് ഇരുന്ന്.

കിച്ചു: നീ പോവുമ്പോ അവൾടെ അമ്മ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവുമോ

ഹൃതിക്: ആ പിന്നിലാതെ...

കിച്ചു: എടാ നായെ, അമ്മ ഉള്ളപ്പോ പിന്നെ അവൾ നിന്നോട് കൊഞ്ചി കുഴഞ്ഞ് ഉരിയാടാനോ... ആ തലച്ചോർ വല്ലപ്പോഴും ഒന്ന് ഉപയോഗിക്കിക്, ഇനി ഇത് പോലത്തെ ഓരോ ലോട്ട് ലൊടക്ക് കാര്യങ്ങൾ പറഞ്ഞ് എന്നെ വിളിച്ച... മോനെ ഹൃതിക്കെ...

ഇതും പറഞ്ഞ് അവൻ ഫോൺ വെച്ചു. എന്റെ ഭാഗത്തും തെറ്റ് ഉണ്ട്, ഞാൻ കാര്യങ്ങൾ കൂടുതൽ വ്യതിയായി മനസിലാക്കണമായിരുന്നു. അവന്ടെ വായേൽ ഇരിക്കുന്നത് കേട്ടാൽ എന്താ ഇപ്പൊ ചെറിയ ഒരു ആശ്വാസം തോണുന്നുണ്ട്. അങ്ങനെ പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു.

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

ഒരു മാസത്തിനു മുമ്പ്...

അവൾ പാക്ക് ചെയ്ത് വെച്ച ബാഗും എടുത്ത് വീട്ടിൽ നിന്നും ഇറങ്ങി. ഒരു കറുത്ത ടി-ഷർട്ടും അതിന്ടെ പുറത്ത് കൂടി വേറെ ഒരു വെളുത്ത ഷർട്ടും ജീൻസും ആണ് അവളുടെ വേഷം. മുറ്റത് നിർത്തി ഇട്ട

💬 Comments

View all comments