0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

കാറിൽ നിന്നും ഡ്രൈവർ ഇറങ്ങി വന്ന് ഇവളെ കൊണ്ടാകാം എന്ന് പറഞ്ഞെങ്കിലും ഓട്ടോയിൽ തന്നെ പോവാം എന്ന് അവൾ ആദ്യമേ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവൾ റെയിൽവേ സ്റ്റേഷനിൽ എത്തിയപോഴേക്ക് അവളുടെ കൂട്ടുകാരികൾ എല്ലാരും കാലിൻ മേൽ കാലും കെട്ടി വെച്ച് അവളെ കാത്തിരുപുണ്ടായിരുന്നു. ഏകദേശം ഒരു 10 മിനുറ്റിന് ഉള്ളിൽ ട്രെയിൻ വരും, അവസാനം ആയിട്ട് എല്ലാം എടുത്തില്ലേ എന്ന് എല്ലാരും നോക്കി.

ടിക്കറ്റ് എല്ലാം ആഴ്ചകൾ മുന്നേ ബുക്ക്‌ ചെയ്തിരുന്നു, അങ്ങനെ അവർ ട്രെയിനിൽ ബാഗും പെട്ടിയും എല്ലാം എടുത്ത് വെച്ച് ഇരുന്നു, തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല, ടിക്കറ്റ് ഒന്നും ബുക്ക്‌ ചെയ്തില്ലെങ്കിലും സ്ലീപ്പറിൽ സീറ്റ്‌ ഒപ്പിക്കാം ആയിരുന്നു. കൂറേ കാലത്തെ ആഗ്രഹം ആയിരുന്നു ഒരു ട്രിപ്പ്‌ പോണം എന്ന് ഉള്ളത്, പ്രോജെക്ടിന് വേണ്ടി ആണ് പോവുന്നത് എങ്കിലും, അങ്ങനെങ്കിലും ഒന്ന് കറങ്ങാൻ പോവാൻ പറ്റിയല്ലോ...

യാത്ര തുടങ്ങിയതും എല്ലാവരും സംസാരത്തിൽ, പക്ഷെ കുറച്ച് കഴിഞ്ഞപ്പോ അവൾ പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കാൻ തുടങ്ങി ഒപ്പം മുഖത്ത് ഒരു ചെറുപുഞ്ചിരിയും ഉണ്ട്. അവളുടെ കൂട്ടുകാരികളും അത് ശ്രേധിച്ചു...

"ഹ്മ്മ്മ്മ്മ്മ്മ്..." മൂന്ന് പേരും കൂടി അവളെ നോക്കി മൂളി. പെട്ടന് അത് കേട്ട് അവൾ എല്ലാവരെയും നോക്കി എന്തേയ് എന്ന രീതിയിൽ പുരികം പൊക്കി ചോദിച്ചു.

"അല്ല പുറത്ത് നോക്കി എന്താണ് ഇതിനും മാത്രം ചിരിക്കാൻ ഉള്ളത്... ഞങ്ങൾക്കും കൂടി കാണിച്ച് താ, ഞങ്ങളും ചിരിക്കട്ടെ" പ്രിയാ പറഞ്ഞു. ഇതും പറഞ്ഞ് പ്രിയാ അവളെ വയറിൽ കുത്തി ഇക്കിളി ആകുന്നുണ്ടായിരുന്നു. വിൻഡോ സീറ്റിൽ ഉണ്ടായിരുന്നു അവളെ പിടിച്ച്

💬 Comments

View all comments