0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

നടുക്ക് ഇരിത്തുകയും ചെയ്തു.

"ഡി, ഡി, വിട് എന്നെ, എന്താടി നിങ്ങളെ ഒക്കെ പ്രശ്നം, വെറുതെ ഇരിക്കാനും സമ്മതിക്കില്ലേ"

"ആരെ സ്വപ്നം കണ്ടിരിക്കാൻ എന്റെ മോൾ ഇവിടെ" തൊലിൽ കൂടി കൈ ഇട്ടുകൊണ്ട് അവളുടെ കഴുത്തിൽ പിടിച്ച് രമ്യ ചോദിച്ചു.

"ഞാൻ അടുത്ത പ്രോജെക്ടിന് പറ്റി ഒക്കെ ആലോചിച്ച് ഇരിക്കുവായിരുന്നു... മുഗൾ സാമ്രാജ്യത്തെ പറ്റി കൂടുതൽ അറിയാൻ ഉർദു പഠിച്ചാലോ എന്ന് ഉണ്ട്... ഇത്രെയും സ്ഥലം ഉണ്ടാലോ, കുറച്ച് ഒന്ന് മാറി ഇരുന്ന മനുഷ്യൻ ശ്വാസം വിടായിരുന്നു" എന്നും പറഞ്ഞ് അവൾ കുറച്ച് ആറ്റിട്യൂട് ഇട്ട് ഇരുന്നു.

"ശെരിയാണ് ഞാനും വീട്ടിൽ ഇരിക്കുമ്പോ ഇടക് പ്രോജെക്ടിന് പറ്റി ആലോചിച്ച് ജനലിൽ കൂടി പുറത്തേക്ക് നോക്കി ചിരിക്കാർ ഉണ്ട്" പ്രിയാ പറഞ്ഞു. അത് കേട്ടപ്പോ എല്ലാരും ചിരിച്ചു, പക്ഷെ അവളുടെ ചിരിയിൽ ചെറിയ ഒരു നാണവും ചമ്മളും ഉണ്ടായിരുന്നു.

"എന്റെ കുട്ടിക്ക് നാണം ഒക്കെ വന്ന് തുടങ്ങിയോ" മീര ചോദിച്ചു.

"സന്തോഷമായി മക്കളെ, അങ്ങനെ നമ്മുടെ കൂട്ടത്തിൽ എയറിൽ തീരെ കേറാത്ത നമ്മളുടെ സുന്ദരി കുട്ടി ഇപ്പൊ എല്ലാരും കൂടി എയറിൽ ആക്കി ഇരിക്കുന്നു" പ്രിയാ പറഞ്ഞു എന്നിട്ട് കൈ അടിച്ചു, ഒപ്പം ബാക്കി രണ്ട് പേരും എട്ടിപിടിച്ചു. ഒന്ന് മതിയാക്കാൻ പറഞ്ഞ് അവൾ കൈ കാണിച്ചെങ്കിലും ആരും തന്നെ അത് മൈൻഡ് ആക്കിയില്ല, പിന്നെ അവൾ മുഖം താഴ്ത്തി അവിടെ ഇരുന്നു.

"അങ്ങനെ നിങ്ങൾക് എല്ലാർക്കും ചെക്കന്മാരെ കിട്ടി, കൂടെ ഉണ്ടായിരുന്ന നീയും പോയതോട് കൂടി ഞാൻ ഒറ്റക് ആയി" രമ്യ അവളെ നോക്കി പറഞ്ഞു

"ഡി

💬 Comments

View all comments