0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

ഞാൻ ഇപ്പോഴും നിന്റെ ടീം തന്നെ ആണ്, എനിക്ക് ആരാടി ഉള്ളത്" അവൾ പറഞ്ഞു.

"മുട്ട് മടക്കി ഒരെണ്ണം തന്നാൽ ഉണ്ടാലോ... എന്തായിരുന്നു രണ്ടാളും കൂടി കുളത്തിന്റെ നടുക്ക് പോയിട്ട് പരുപാടി, അതിന് ശേഷം പെണ്ണ് ചിരി നിർത്തിട്ട് ഇല്ല, എന്നിട്ട് അവള്ടെ കൊന്ന കെട്ടിലെ" രമ്യ പറഞ്ഞു.

"നിങ്ങൾ ഇതൊക്കെ ശ്രദ്ധിച്ചോ"

"ഇല്ലടി ഞങ്ങൾക്ക് ഇതൊന്നും കാണാൻ പറ്റില്ലാലോ... സത്യം പറ നീ എന്താണ് നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ, ആരെങ്കിലും വന്ന് ചോദിച്ച അവൻ നിന്ടെ ആരാണ് എന്നാണ് നീ പറയാ?" പ്രിയാ അവളോട് ചോദിച്ചു. കുറച്ച് നേരത്തെ നിശബ്ദത ബന്ധിച്ച് കൊണ്ടവൾ മറുപടി കൊടുത്തു.

"ഫ്രണ്ട് ആണ് എന്ന് പറയും, ഇതിൽ ഇപ്പൊ എന്ത് ഇത്ര ആലോചിക്കാൻ ഇരിക്കുന്നു" അവൾ എല്ലാരുടെയും കണ്ണിൽ നോക്കി പറഞ്ഞു.

"ഹാ... ഞങ്ങൾക്ക് ആർക്കും ഇങ്ങനെ ഒരു ഫ്രണ്ട് ഇല്ലാതെ പോയേലോ" മീര പറഞ്ഞു.

"നിങ്ങൾ രണ്ടാൾക്കും ഉണ്ട് കേട്ടോ... നിങ്ങൾ അവരെ കാമുകൻ എന്ന് വിളിക്കും, ഇവൾ 'ഫ്രണ്ട്' എന്ന് വിളിക്കും" രമ്യ പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു.

"ഹി ഹി ഹി... എന്തൊരു തമാശ" അവൾ പറഞ്ഞു.

"നിന്നെ കളിയാക്കിയപ്പോ നിനക്ക് പറ്റുനിലാലെ, ഓരോന്ന് ഒപ്പിക്കുമ്പോ ആലോചിക്കണമായിരുന്നു"

"ഹായ്... ഏതോ സ്റ്റേഷൻ എത്തി, ഞാൻ പോയി ചായ വാങ്ങിക്കട്ടെ" എന്നും പറഞ്ഞ് അവൾ അവിടെ ഇറങ്ങി. അങ്ങനെ അവൾ പോയി ഒരു ചായ വാങ്ങി. ഏതായാലും ഒരെണ്ണം ആയിട്ട് വാങ്ങിയ സ്വസ്ഥമായി കുടിക്കാൻ പറ്റില്ല എന്ന് അറിയുന്നത് കൊണ്ടവൾ എല്ലാർക്കും ചായ വാങ്ങിച്ചു.

"ഇത്

💬 Comments

View all comments