0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

കൈകൂലി ആയി സ്വികരിച്ചിട്ട് മക്കൾ ഇരുന്ന് കുടിച്ചേ..." എന്നും പറഞ്ഞ് അവൾ എല്ലാർക്കും ചായ കൊടുത്തു.

സംസാരിച്ചും കുറച്ച് ഉറങ്ങിയും ഏകദേശം അര ദിവസത്തെ യാത്രക്ക് ശേഷം രാത്രി അവർ താമസസ്ഥലത് എത്തി. ഒരു 10-12 ദിവസത്തേക്ക് അവിടെ ഒരു ഹോസ്റ്റൽ അവർ ശെരിയാകിയിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ അവർക്ക് ആർക്കിയോളജി ഡിപ്പാർട്മെന്റിലേക് യാത്ര തിരിച്ചു. ഒരു സാധാ പഴയ ഗവണ്മെന്റ് ഓഫീസ് തന്നെ, പക്ഷെ തൊട്ട് അടുത്ത് തന്നെ മ്യൂസിയം ഉണ്ടായിരുന്നു. ഓഫീസിൽ കേറി ഡോക്യൂമെന്റസ് നോക്കാൻ ഉള്ള പെർമിഷൻ പേപ്പർ എല്ലാം കൊടുത്തു... എങ്ങനെ പോയാലും പേപ്പർ എല്ലാം ശെരി ആയി വരാൻ ഏകദേശം രണ്ട് ദിവസം പിടിക്കും.

ഈ രണ്ട് ദിവസം അവർ അവിടെ കഴിയുന്ന അത്രെയും കറങ്ങി നടക്കാൻ എന്ന് തീരുമാനിച്ചു. ഇതിന്ടെ ഇടയിൽ ഹോസ്റ്റലിൽ തൊട്ട് അടുത്ത റൂമിൽ ഉണ്ടായിരുന്ന +1ഇലെ ഒരു പടയെയും ആയിട്ട് അവർ നല്ല പരിചയം ആയി. അങ്ങനെ പേപ്പർ എല്ലാം റെഡി ആയ ദിവസം അവർ ഓഫീസിലേക്ക് ചെന്നു...

"ഇതിന്ടെ ഒക്കെ വല്ല ആവിശ്യവും ഉണ്ടോ പിള്ളേരെ, ഈ വക ഡോക്യൂമെന്റസ് എല്ലാം സൈറ്റിൽ കേറിയാ കിട്ടുമല്ലോ... വെറുതെ ഇവിടെ വരെ വന്നു." ഓഫീസർ കുറച്ച് പുച്ഛത്തോടെ എല്ലാരോടും കൂടി ആയി ചോദിച്ചു.

"അങ്ങനെ കിട്ടാത്തോണ്ട് ആയിരിക്കുമെലോ ഇവിടെ വരെ വന്നത്" അവൾ അതെ താളത്തിൽ മറുപടി കൊടുത്തു. ഓഫീസറുടെ മുഖം മാറി വന്നു.

"അതെ, അങ്ങനെ ആണെകിൽ കിട്ടിയ വിവരം ഒക്കെ വെച്ച് തന്നെ അങ്ങോട്ട് പ്രൊജക്റ്റ്‌ ചെയ്യണമായിരുന്നു. വെറുതെ പ്രൊജക്റ്റ്‌

💬 Comments

View all comments