Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
അവളുടെ അടുത്ത് നിന്നും വല്യ പ്രതികരണം ഒന്നും ഉണ്ടായില്ല, അവൾ ഇപ്പോഴും അവളുടെ കാലിൽ പിടിച്ച ഇരിക്കുക ആണ് അതുകൊണ്ട് അവൾക്ക് എണീക്കാൻ ബുദ്ധിമുട്ട് ആണ് എന്ന് ഞാൻ മനസ്സിലാക്കി.
വേഗം തന്നെ ഞാൻ അവളെ എടുക്കാൻ തീരുമാനിച്ചു, അവളുടെ അടുത്ത് എത്തിയപ്പോ പിന്നെയും പഴയത് പോലെ അവളോട് സംസാരിക്കാൻ ഒരു പേടി ഉള്ളിൽ നിന്നും വന്നു. ഒന്നും മിണ്ടാതെ ഞാൻ എന്റെ ഒരു കൈ ഞാൻ അവളുടെ പുറത്ത് വെച്ച് എന്നിട്ട് അവളോട് എന്റെ കഴുത്തിൽ കൂടി കൈ ഇടാൻ പറഞ്ഞു.
പുറത്ത് കൈ വെച്ചപ്പോ അവളുടെ മുടി ഞാൻ ശ്രേധിച്ചത്, സാധാരണ ഉള്ള അത്ര നീളം ഇല്ല എന്ന്, അവൾ അത് വെട്ടി ചെറുതാക്കി. അവളെ ഞാൻ വാരി എടുത്ത് ഓട്ടോയിലേക്ക് കൊണ്ട് പോയി, ഞങ്ങളുടെ കൂടെ അവിടെ ഉണ്ടായിരുന്ന വേറെ ഒരാളും കൂടി കേറി.
"ഡി കരയല്ലേ ഇപ്പൊ എത്തും ഹോസ്പിറ്റലിൽ" ഞാൻ ചെറിയ വെപ്രാളത്തോട് കൂടി പറഞ്ഞു. ഞങ്ങളുടെ കൂടെ വേറെ ഒരാളും കൂടി ഉണ്ടായിരുന്നത് എനിക്ക് ഒരു ശല്യമായിട്ട് തോന്നി. വേഗം തന്നെ ആശുപത്രിയിൽ എത്തി, അവളെ കൊണ്ടുപോകാൻ ഒരു വീൽചെയറും വന്നു.
എമർജൻസി വാർഡിലേക്ക് അവളെ കൊണ്ടുപോയി, ഒപ്പം ഞാനും പോയി. രണ്ട് മൂന്ന് നഴ്‌സ്‌മാർ അവളുടെ കാലിൽ പറ്റിയ മുറിവ് ഡ്രസ്സ് ചെയുക്ക ആയിരുന്നു, എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവളെയും നോക്കി അവിടെ നിന്നു. മുറിവ് ക്ലീൻ ചെയ്യുമ്പോ അവൾക് നന്നായി നീറുന്നുണ്ടായിരുന്നു, അവൾ പെട്ടന് എന്റെ കൈ വളരെ മുറുകെ പിടിച്ചു. അവളെ
💬 Comments
View all comments