Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
നോക്കി ഒന്നും ഇല്ല എന്ന രീതിയിൽ ഞാൻ കണ്ണ് അടച്ച് കാണിച്ചു.
"എടൊ, താൻ റിസെപ്ഷനിലേക്ക് പോയിട്ട് പേഷൻറ്റ്ന്ടെ ഡീറ്റെയിൽസ് ഒക്കെ ഒന്ന് ഫിൽ ചെയ്തേ" ഒരു നേഴ്സ് എന്നോട് വന്ന് പറഞ്ഞിട്ട് പോയി. ശെരി എന്ന് തലയാട്ടി ഞാൻ അവരുടെ കൂടെ പോയി, പെട്ടന് എനിക്ക് അത് ഓർമ വന്നു... അവളുടെ പേര്. ഞാൻ അവളെ നോക്കി...
"റാഷിക" അവൾ പറഞ്ഞു. അപ്പൊ അതാണല്ലേ പെണ്ണെ നിന്ടെ പേര്, മുഖത്ത് ഒരു ചെറുപുഞ്ചിരിയോട് കൂടി ഞാൻ റിസെപ്ഷനിലേക്ക് പോയി.
(ഈ കഥയുടെ തുടക്കം ഇവിടെ നിന്നുമായിരുന്നു... കഥ തിരിച്ച അവിടെ എത്തിയിരിക്കുന്നു)
"M.R.I. സ്കാൻ എടുക്കാതെ സർജറി വേണോ വേണ്ടയോ എന്നെ ഉറപ്പിക്കാൻ പറ്റില്ല ഡോക്ടർ." നേഴ്സ് പറഞ്ഞു.
"സർജറിയോ! അത്ര വല്യ ആക്‌സിഡന്റ് ഒന്നും സംഭവിച്ചില്ലലോ" അവൻ ഒരു പേടിയോട് കൂടി പറഞ്ഞു.
"നീ ആണോ ഇവിടുത്തെ ഡോക്ടർ, നീ പറയുന്ന പോലെ വേണോ ഇവിടെ കാര്യങ്ങൾ നടത്താൻ" നേഴ്സ് കുറച്ച് ദേഷ്യത്തോടെ മറുപടി പറഞ്ഞു. അതിന് അവൻ മറുപടി ഒന്നും പറയാതെ കേട്ട് നിന്നും.
"See Mr..." ഡോക്ടർ എന്റെ പേര് അറിയാത്തത് കൊണ്ട് എന്നെ നോക്കി നിന്നും.
"ഹൃതിക്" അവൻ പറഞ്ഞു.
"ഹൃതിക്, സ്കാൻ നടത്തിയാൽ മാത്രമേ ലിഖമെന്റ് ഡാമേജ് സംഭവിച്ചിറ്റ് ഉണ്ടോ ഇല്ലയോ എന്നെ മനസ്സിലാവുകയുള്ളു. അങ്ങനെ ഉണ്ടെകിൽ ഒരു ചെറിയ സർജറി വേണ്ടി വരും അല്ലെങ്കിൽ knee brace ഇട്ടാലും മതിയാവും, അതായത് മുട്ടിന്റെ അവിടെ ഒരു ബെൽറ്റ് പോലെ." ഡോക്ടർ പറഞ്ഞു.
"നിങ്ങൾ ഈ കുട്ടിയുടെ ആരാണ്?"
💬 Comments
View all comments