Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
നോക്കിയിട്ട് കിട്ടിയില്ല, അതിന്ടെ ഇടയിൽ ഞാൻ ഇനി വേറെ ഫയൽ തപ്പാൻ പോവല്ലേ" പ്രിയ മറുപടി കൊടുത്തു.
"ഈ ഫയൽ കിട്ടിയ കിട്ടി എന്നല്ലേ പറഞ്ഞത്, അപ്പൊ ഞാൻ നമക്ക് വേണ്ട ഫയലിന്റെ കൂടെ വേറെ ഒരു ഫയൽ കൂടി നോക്കി..." ഏത് ഫയൽ എന്ന അർത്ഥത്തിൽ എല്ലാരും അവളെ ആകാംഷയോട് കൂടി നോക്കി.
"അല്ല ഞാൻ ഈ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വല്ലതും ഉണ്ടോ എന്ന് നോക്കി, നിധിയിലേക്കു വല്ല മാപ്പും കിട്ടിയ നമക്ക് എടുക്കലോ... ഹി ഹി"
"എന്റെ പൊന്നെടാ ഉവ്വേ ഹി ഹി..." എന്നും പറഞ്ഞ് അവൾ രമ്യയുടെ മെല്ലെലോട്ട് ചാടി.
"എന്തൊരു തമാശ ആടി മോളെ, ഞങ്ങൾക്ക് ആർക്കും ചിരി പിടിച്ച് നോക്കാൻ പറ്റുന്നില്ല" പ്രിയയും അവളുടെ കൂടെ കൂടി രമ്യയെ ഇക്കിളി ആകാൻ തുടങ്ങി, വൈകാതെ മീരയും ഇവരുടെ മേല്ലോട്ട് ചാടി വീണു, എല്ലാരും കിടന്ന് ചിരിച്ചു.
"അതെ, എന്തായാലും ഇങ്ങനെ ഒക്കെ ആയത് കൊണ്ട് ഇന്ന് ഇനി വേറെ ഒന്നും ചെയുന്നില്ലാലോ... എന്ന പിന്നെ ഓരോ ബിയർ വെച്ച് അങ്ങ് കാച്ചിയാലോ?" മീര ചോദിച്ചു. വേറെ ആരുടേയും മുഖത്ത് എതിർപ്പ് ഒന്നും പ്രേകടം ആകാത്തത് കൊണ്ട് ആ പ്ലാൻ പാസ്സ് ആയി. ആര് വാങ്ങിക്കാൻ പോവും എന്ന സംശയം ഒഴിവാക്കാൻ വേണ്ടി എല്ലാരും കൂടി ഒരുമിച്ച് വാങ്ങിക്കാൻ പോയി...
"ഒരാൾക്ക് 2 ബിയർ മതിയോ, ഞാൻ നല്ല ഫോമിൽ ആണ് എനിക്ക് 3 എണ്ണം വേണ്ടി വരും എന്നാണ് തോന്നുന്നത്" പ്രിയ പറഞ്ഞു.
"ഒന്ന് പൊടി, നീ എന്താ ബിയർ
💬 Comments
View all comments