0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

കാണിച്ചു.

"ഞാൻ ഒരു 1-2 ദിവസം കഴിഞ്ഞാ കുറച്ചും കൂടി നന്നായി നടക്കും, അപ്പൊ എന്നെ ഒന്ന് പുറത്ത് എന്തേലും കഴിക്കാൻ കൊണ്ടുപോവോ, ഇപ്പൊ കഴിക്കുന്നത് ഒക്കെ എനിക്ക് മതിയായി. പിന്നെ... അമ്മ അറിയരുത് കേട്ടോ" അവൾ എന്നോട് ചോദിച്ചു. കാര്യം പറഞ്ഞ് തീരുന്നതിനു മുന്നേ തന്നെ എനിക്ക് സമ്മതമാണെങ്കിലും അത് ഞാൻ പുറത്തേക്ക് അധികം കാണിക്കാൻ നിന്നില്ല.

"അല്ല അമ്മയോട് പറയാതെ പോവുന്നത് ശെരി ആണോ" ഞാൻ അവളോട് ചോദിച്ചു.

"ഓ... പറ്റില്ലെങ്കിൽ വേണ്ടന്നെ, ഞാൻ പിന്നെ എപ്പോഴെങ്കിലും പോയിക്കോളാം"

"എന്താടോ, കുറച്ച് നിർബന്ധിച്ച ഞാൻ തന്നെ വരിലെ" അവളും ഞാനും ചിരിച്ചു.

"അല്ല കാര്യം പറ, അമ്മ അറിയാതെ എങ്ങനെ പോകും"

"അത് എനിക്ക് അറിയാത്തത് കൊണ്ടാണല്ലോ നിന്നോട് കാര്യം പറഞ്ഞത്. നീ ആ നേഴ്സ് ആയിട്ട് നല്ല കമ്പനി അല്ലെ, എന്തേലും ഒരു പ്ലാൻ സെറ്റപ്പ് ആകെ" എന്നും പറഞ്ഞ് അവൾ എന്റെ തൊലിൽ തട്ടി.

"അങ്ങനെ ചെയ്ത നിനക്ക് എന്റെ വക്കാ ഒരു സമ്മാനം ഉണ്ട്" അവൾ എടക്കണ്ണ് ഇട്ട് എന്നെ നോക്കി പറഞ്ഞു.

"പ്ലീസ് ഡീ... ഇനിയും സസ്പെൻസ് ഇടല്ലേ, എനിക്ക് വയ്യ ടെൻഷൻ അടിച്ച് നടക്കാൻ, കാര്യം പറ നീ"

"കഴിക്കാൻ പോവുമ്പോ ഫുൾ ചിലവ് എന്റെ വക്കാ..." അവൾ വല്യ സർപ്രൈസ് എന്ന പോലെ പറഞ്ഞു. ഇവൾ ഇവിടെ അങ്ങ് ഇട്ടിട്ട് പോയാലോ, വെറുതെ ആളെ വടിയാക്കാൻ. ഞാൻ അവളെ നോക്കിയപ്പോ എന്നെ നോക്കി ചിരിച്ച് നടപ്പുണ്ട്, ഇവൾ ഇനി എന്നെ കളിയാക്കാൻ വേണ്ടി ചെയുന്നത് ആണോ...

💬 Comments

View all comments