0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

"എന്താടാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നെ, എന്നോടും കൂടി പറ" എന്റെ മുഖത്ത് മിന്നി മറയുന്ന എക്സ്പ്രഷൻ കണ്ടിട്ട് അവൾ ചോദിച്ചു.

"അല്ല ഹോസ്പിറ്റൽ ചാടാൻ ഉള്ള പ്ലാൻ നടത്തി കൊണ്ടിരിക്കാ ആയിരുന്നു" എന്നും പറഞ്ഞ് ഞാൻ അവൾ ആ ഫ്ലോർ മൊത്തം 2-3 വട്ടം നടത്തിച്ചു. നടത്തവും സംസാരവും ഒക്കെ ആയിട്ട് സമയം പോയത് ഞങ്ങൾ രണ്ടാളും അറിഞ്ഞില്ല... അങ്ങനെ ഞങ്ങൾ തിരിച്ച് റൂമിലേക്ക് പോയി, അവളെ ബെഡിൽ കിടക്കാൻ സഹായിച്ചിട്ട് ഞാനും ഇറങ്ങാൻ തീരുമാനിച്ചു. അവളോട് യാത്ര പറഞ്ഞിട്ട് പോവാൻ നേരത്ത് അവൾ എന്റെ കയ്യിൽ പിടിച്ചു...

"ഇപ്പൊ തന്നെ പോവണോ, അമ്മ വരുന്നത് വേറെ എങ്കിലും..." ശബ്ദം വളരെ താഴ്ത്തി അവൾ ചോദിച്ചു. അവളുടെ പതിവില്ലാത്ത ആ ടോൺ കേട്ടപ്പോ എനിക്ക് ചിരി വന്നു. ഞാൻ അവളുടെ കവിളിൽ വേദനിക്കാത്ത രീതിയിൽ നുള്ളി, അപ്പൊ തന്നെ ആയിരുന്നു അവളുടെ അമ്മ വന്നതും...

"ഹാ ഹൃതിക് ഇവിടെ ഉണ്ടായിരുന്നോ, എപ്പോ എത്തി" അമ്മ ചോദിച്ചു. പെട്ടന് തന്നെ ഞാൻ കയ്യും വലിച്ചു.

"ഞ..ഞാൻ കുറച്ച് നേരം ആയി ആന്റി, ഇറങ്ങാൻ നിൽക്കുക ആയിരുന്നു, എന്ന പോട്ടേ നാളെ വരാം" അത്യാവിശ്യം വിറച്ച് വിറച്ച് കൊണ്ട് പറഞ്ഞു. എന്നെ കണ്ടിട്ട് അവൾ മുഖം പൊതി ചിരികുനുണ്ടായിരുന്നു. അവളെ ഒരു ദയനീയം ആയ നോട്ടം നോക്കിട്ട് ഞാൻ നടന്ന് തുടങ്ങി.

"പോവാണോ, കുറച്ച് കഴിഞ്ഞിട്ട് പോവാം മോനെ"

"അല്ല അത്... ഞാൻ നാളെ വരാലോ" ഞാൻ പറഞ്ഞു.

"അമ്മേ, കൊണ്ടുവന്നിലെ??" റാഷിക അവളുടെ അമ്മയോട് ചോദിച്ചു

"കുറച്ച് കഴിഞ്ഞാ

💬 Comments

View all comments