0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

ആ ലിഫ്റ്റ് നിർത്തുള്ളു. അതിൽ കേറി താഴത്തേക്ക് പോയ അതികം ആരും ശ്രേധികില്ല എന്നാണ് ഗ്രീഷ്മ ചേച്ചി പറഞ്ഞത്, പക്ഷെ ഇവളെയും കൂട്ടി മേലോട്ട് എത്തുന്നത് ആണ് ആകെ ഉള്ള ഒരു പണി.

ആ രാത്രി പതിവ് പോലെ അവളുടെ അമ്മ മീറ്റിംഗിന്റെ തിരക്കിൽ ആയിരുന്നു, വേറെ ആരെയും പുറത്ത് നിർത്തണ്ട ഒറ്റക് ഇരുന്നോളാം എന്നും നേഴ്സ് ഉണ്ടാലോ എന്നും അവൾ അമ്മയെ പറഞ്ഞ് സമ്മതിപ്പിച്ചു. തലയിൽ ഒരു ഷോളും ചുറ്റി അവൾ എന്റെ ഒപ്പം രാത്രി വന്നു. മുകളിൽ നിലയിൽ പോകാൻ സ്റ്റെപ് കേറാൻ അവൾ കുറച്ച് പണി പെട്ടു, അങ്ങനെ ഞങ്ങൾ ലിഫ്റ്റിൽ താഴത്തേക്ക് പോയി. അവിടെ പാർക്കിങ്ങിൽ കൂറേ പണിക്കാർ ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു, ഞങ്ങൾ ബൈക്കിൽ കേറി പാതിരാ തട്ടുകട തേടി ഉള്ള യാത്ര തുടങ്ങി...

"നീ ശെരിക്കും എങ്ങോട്ടാ എന്നെ കൊണ്ടുപോവുന്നെ !!! വഴിയിൽ ആണെകിൽ ഒരു പൂച്ച കുട്ടി പോലും ഇല്ല" റാഷി പറഞ്ഞു. ഞാൻ കേട്ട ഭാവം നടിക്കാതെ വണ്ടി ഓടിച്ചു. അവളെ കുറ്റം പറയാനും പറ്റില്ല, കുറച്ച് നേരം വണ്ടി ഓടിച്ചിട്ടും ഒന്നും കാണാൻ ഇല്ല.

"രാത്രി ഞാൻ ഒറ്റക് ഏതോ ഒരുത്തന്റെ കൂടെ ഇങ്ങനെ കറങ്ങി നടക്ക എന്ന് ഒക്കെ പറഞ്ഞ... ഓഹ് ടൂ മച്ച്."

"പേടി ആണെകിൽ പറഞ്ഞ മതി, നിന്റെ അമ്മയെ വിളിച്ച് കാര്യം പറയാം..." എന്നും പറഞ്ഞ് ഞാൻ വണ്ടി സൈഡ് ആക്കി. പ്രത്യേകിച്ച് ബാവാവ്യതാസം ഒന്നും അവളിൽ ഉണ്ടായില്ല, അങ്ങനെ ഒന്നും ഞാൻ ചെയ്യില്ല എന്ന കോൺഫിഡൻസ് അവൾക് ഉണ്ടായിരുന്നു.

💬 Comments

View all comments