0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

ഞാൻ ലിഫ്റ്റിലേക്ക് ചാടി കേറി അതിന്ടെ ഉള്ളിൽ ഉണ്ടായിരുന്ന ഒരെഒരു സ്വിച്ച് അമർത്തി. ആഹ്ലാദത്തിൽ കൈ ഉയർത്തി തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് കാലും പിടിച്ച് അവിടെ ചാരി നിൽക്കുന്ന അവളെ ആണ്. അപ്പോഴേക്കും ലിഫ്റ്റിന്റെ ഡോർ അടഞ്ഞ് തുടങ്ങി ഇരുന്നു, സാധാരണ ലിഫ്റ്റ് പോലെ അടയാത്തെ ഇരിക്കാൻ വേറെ സ്വിച്ച് ഒന്നും ഇല്ല, ഡോറിൽ അടിച്ച് നോക്കി എന്ന് അല്ലാതെ വേറെ ഒന്നും ചെയാൻ എനിക്ക് പറ്റിയില്ല.

അവൾ അവിടെ ഒറ്റക് ഒരു ട്യൂബ് ലൈറ്റ് വെട്ടത്തിൽ നിന്നു. ഞാൻ ലിഫ്റ്റിൽ അടിച്ച ഒച്ച കേട്ടിട്ട് അവിടെ ഉണ്ടായിരുന്ന രണ്ട് മൂന്ന് പണിക്കാർ എന്നിട്ടു. അവർ ആദ്യം കണ്ട കാഴ്ച തന്നെ മുന്നിൽ ഒരു സുന്ദരി ഒറ്റക്ക് നില്കുന്നത് ആയിരുന്നു.

"ഡേയ് മച്ചാ, അംഗേ പാരട... എന്ന ഇന്ത നേരത്തിലെ ഇന്ത ഇടത്തിൽ ഒരു പൊന്ന്"

"കണ്ടിപ്പാ മാറ്റർ താൻടാ, പാത്താലേ തെറിയത് ഇല്ലേ"

"ആമാട, ഇല്ലെന ഇന്ത നേരത്തിലെ ഇങ്കെ യാറാവുത് തനിയെ വരുമാ" അയാൾ ചൂണ്ട് നനച്ച് കൊണ്ട് പറഞ്ഞു.

"നീ പോയി റേറ്റ് എവ്വലോ എന്ന് കേട്ട് സോലിട്ട് വാ" അവിടെ ഉണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ അവളുടെ അടുത്തേക്ക് നടന്ന തുടങ്ങി. അവൾ ഇതൊന്നും കേൾക്കാതെ ചെറുതായി അവിടെ പേടിച്ച് നിൽക്കുക ആയിരുന്നു. പെട്ടന് ഇരുട്ടിൽ നിന്നും ആരോ അടുത്തേക്ക് വരുന്നത് അവൾ കണ്ടു. അവിടെ ഉണ്ടായിരുന്ന സ്റ്റെപ്പിനിടെ അടുത്തേക്ക് അവൾ മെല്ലെ നടക്കാൻ ശ്രേമിച്ചു...

"എങ്കെ പോരേ... നാൻ സുമ്മ പെസാരഥിക് താൻ വന്ദേ" എന്നും പറഞ്ഞ് അയാൾ

💬 Comments

View all comments