0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

അവളുടെ അടുത്തേക്ക് ചെന്നു.

"ഇങ്കെ പക്കത്തിലെ താൻ ടെന്റ് ഇരുക്ക് അങ്കെ പോലാമ" അവൾ സങ്കടവും ദേഷ്യവും കലർന്ന ഒരു നോട്ടം അയാളെ നോക്കി, പേടിച്ചിട്ട് അവൾക്ക് ഒച്ച പുറത്തേക്ക് വന്നില്ല. ശ്വാസം വിടുന്ന വേഗത കൂടി, മുഖം എല്ലാം വിയർത്ത് ഒഴുകി. കൂടെ കൊണ്ടുപോവാൻ വേണ്ടി അയാൾ അവളുടെ കൈ പിടിക്കാൻ വേണ്ടി കൈ നീട്ടി. അപ്പൊ തന്നെ സ്റ്റെപ്പിൽ നിന്നും ആരോ ഇറങ്ങി വരുന്ന ഒരു ഒച്ച രണ്ടാളും കേട്ടത്. അയാൾ കൈ പിൻവലിച്ച് കുറച്ച് പുറകിലോട്ട് നീങ്ങി, അവൾ ആകാംഷയോട് കൂടി ആ സ്റ്റെപ്പിലേക്ക് നോക്കി നിന്നു... അവിടെ നിന്നും ഇറങ്ങി വന്നത് ഹൃതിക് തന്നെ ആയിരുന്നു എന്ന് കണ്ടപ്പോ അവൾക്ക് ജീവൻ തിരിച് കിട്ടിയത്, അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

"സീക്ക്രം വാടി, യാരോ വന്ത്കിട്ടേ ഇരുക്ക്..." അയാൾ പറഞ്ഞു. അപ്പോഴേക്ക് അവളുടെ കണ്ണുകൾ ചുവന്നിരുന്നു, അവൾ ദേഷ്യത്തോടെ പിന്നെയും അയാളെ നോക്കി.

"മെല്ലെ എത്തിയിട്ട് ലിഫ്റ്റ് പിന്നെ താഴത്തേക്ക് വരാൻ കുറച്ച് കഴിയും എന്ന് തോന്നി, അതുകൊണ്ടാ പെട്ടന് സ്റ്റെപ് ഇറങ്ങി വന്നത്" അവളുടെ അടുത്ത് എത്തി കിതച്ച് കൊണ്ട് ഒരു ചിരിയുമായി ഞാൻ പറഞ്ഞു. പുറകിൽ നിൽക്കുന്ന ആളെ ഞാൻ അപ്പോഴാണ് കണ്ടത്, അവളുടെ മുഖവും ഇയാളുടെ പതറലും കണ്ട് ഞാൻ അയാളുടെ അടുത്തേക്ക് പോയി...

"എന്താ ചേട്ടാ" ഞാൻ ശബ്ദത്തിന് അല്പം കട്ടി വരുത്തി ചോദിച്ചു.

'ഒന്നുമേ ഇല്ലേ തമ്പി, നാൻ പൊട്ടുമാ..." എന്നും പറഞ്ഞ് അയാൾ പോയി. ഞാനും അവിടുന്ന് തിരിഞ്ഞ് ലിഫ്റ്റിന്റെ അടുത്തേക്ക്

💬 Comments

View all comments