0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

നടക്കാൻ സഹായിച്ചു.

"എന്തായിരുന്നു അവളുടെ വെല്ലുവിളി, എന്നെ ഓടി തോൽപിക്കും പോലും" എന്നും പറഞ്ഞ് ഞാൻ തന്നെ പൊട്ടി ചിരിച്ചു. അവൾ ആദ്യം വെറുതെ നിന്ന് എങ്കിലും പിന്നെ പിന്നെ അവൾ ചിരിച്ച് തുടങ്ങി. ലിഫ്റ്റ് വരാൻ വേണ്ടി കുറച്ച് നേരം കാത്ത് നിൽക്കേണ്ടി വന്നു.

ഇന്ന് നൈറ്റ് ഡ്യൂട്ടിയിൽ ഗ്രീഷ്‌മ ചേച്ചി ഉണ്ടായിരുന്നില്ല, റൂമിലേക്ക് പോവുമ്പോ അവിടെ ഉണ്ടായിരുന്ന നേഴ്സ് ഞങ്ങൾ തന്നെ നോക്കി ഇരുപ്പ് ഉണ്ടായിരുന്നു, പക്ഷെ ഒന്നും ചോദിച്ചില്ല. റൂമിൽ കേറി ഞാൻ അവളെ ബെഡിൽ കിടക്കാൻ സഹായിച്ചു.

"എങ്ങനെ ഉണ്ടായിരുന്നു... ഫുഡ് ഒക്കെ ഇഷ്ടപ്പെട്ടോ" ഞാൻ അവളോട് ചോദിച്ചു.

"ഓ, കഞ്ഞിയും ഓറ്റ്സും കഴിച്ച് മടുത്തു. കാലിൻ പരിക്ക് പറ്റിയ എനിക്ക് ഇവർ എന്താ വേറെ ഫുഡ്‌ ഒന്നും തരാത്തത് ആവോ, പക്ഷെ ഇപ്പൊ ഇപ്പൊ ഒരു സുഖം ഉണ്ട്" അവൾ വയറിൽ തട്ടി കൊണ്ട് പറഞ്ഞു. ഒരു ഡിം ലൈറ്റ് വെട്ടത്തിൽ ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു.

"നിനക്ക് പിന്നെ അങ്ങനെ ഫുഡിന്റെ പ്രശ്നം ഒന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ട് ഉണ്ടാവില്ലലെ" അവൾ തുടർന്നു.

"കുറച്ച് ആയി ഹോട്ടലിൽ ഒക്കെ പോയിട്ട്... ഫുഡ്‌ ഒക്കെ ഇഷ്ടപ്പെട്ടു, അതിനെ കാലും കൂടുതൽ വേറെ ചിലത്തും ഇഷ്ടപ്പെട്ടു" ഞാൻ പറഞ്ഞതും അവിടെ ആകെ നിശബ്ദമായി. പറഞ്ഞത് കുറച്ച് കൂടി പോയോ എന്നൊരു തോന്നൽ എന്റെ ഉള്ളിൽ വന്നു.

"ഡീ ഞാൻ എന്ന പോട്ടേ, കുറച്ചും കൂടി കഴിഞ്ഞാ രാവിലെ ആവും"

"സംസാരിച്ച് തുടങ്ങുമ്പോഴേക്ക് നിനക്ക് പോകണം അല്ലെ... നിനക്ക് എന്താ

💬 Comments

View all comments