Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
എന്നും പറഞ്ഞ് അവളെ എന്നെ നോക്കി ചിരിച്ചു. ഇനിയും അവിടെ നിന്ന സന്തോഷം കൊണ്ട് ഞാൻ കരയും എന്ന് എനിക്ക് തോന്നി. അവൾ എന്നെ വീട്ടിലെങ്കിലും, ഒരു വിധം പറഞ്ഞ് മനസ്സിലാക്കി ഞാൻ അവിടെ നിന്നും ഇറങ്ങി... ഡോറിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ അവളെ തിരിഞ്ഞു നോക്കി.
"Well enow, seeth thee ladybird" അവൾ പറയാർ ഉള്ളത് പോലെ ഷേക്സ്പിയർ സ്റ്റൈലിൽ ഞാൻ അവളോട് യാത്ര പറഞ്ഞു. ചിരി കൊണ്ട് അവളുടെ മുഖം മിന്നി തിളങ്ങി.
"ഹാ... നീ ഇതൊക്കെ എപ്പോ പഠിച്ചു" അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു. മറുപടി ഒന്നും കൊടുക്കാതെ കണ്ണ് ഇറുക്കി കൈ വീശി ഞാൻ പുറത്തേക്ക് പോയി. ഹോസ്പിറ്റൽ വരാന്തയിലൂടെ ചെറിയ ഡാൻസ് എല്ലാം കളിച്ച് നടന്ന പോയാ ഞാൻ പെട്ടന് നേഴ്സ് ഒക്കെ നോക്കുന്നു എന്ന് മനസ്സിലാക്കി നേരെ നടന്ന പോയി... പാതിരാത്രി ഒച്ചയും ബഹളവും ഉണ്ടാകാതെ ഇരിക്കാൻ വീട്ടിൽ എത്തുന്നതിന് കുറച്ച് ദൂരം മുന്നേ വണ്ടി ഓഫ് ആക്കി, വണ്ടി തള്ളി കൊണ്ട് വീട്ടിലേക്ക് പോയി...
അടുത്ത നാല്-അഞ്ച് ദിവസവും ഞാൻ അവളുടെ അടുത്തേക്ക് പോയി, കൂറേ അവളോടും അവളുടെ അമ്മയോടും സംസാരിച്ചു, അവരുടെ കൂടെ ഒരേനേരം ഭക്ഷണം കഴിച്ചു, ഞാൻ ആണെകിൽ വീട്ടിൽ ഉള്ള സമയങ്ങളിൽ വെറുതെ ഇരിക്കണ്ട എന്നും കരുതി അമ്മയെ സഹായിക്കും, ഞാനും അമ്മയും മാത്രമേ വീട്ടിൽ ഉണ്ടാവാറുള്ളു, ഞങ്ങൾ പല പല അന്താരാഷ്ട്ര വിഷയങ്ങളും ഇരുന്ന് ചർച്ച ചെയ്യും...
"നിന്റെ കൂട്ടുകാരനെ എങ്ങനെ ഉണ്ടടാ? എന്നും പോവും എന്ന് അല്ലാതെ എങ്ങനെ
💬 Comments
View all comments