0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

നിനക്ക് എന്തും ആവാം ലെ"

"ഞാൻ അറിയാതെ... നീ അല്ലെ അപ്പൊ എന്നോട് പറയേണ്ടത്" അവൾ ചെറിയ രീതിയിൽ കൊഞ്ചി കൊണ്ട് പറഞ്ഞു. എന്റെ മുഖം മുഴുവൻ അവൾ തലോടാൻ തുടങ്ങി.

" ഇനി കുറച്ച് ദിവസം കൂടി കഴിഞ്ഞാ എനിക്ക് ഡിസ്ചാർജ് കിട്ടും, വീട്ടിലേക്ക് പോവാം. അപ്പൊ നീ വരിലെ, നിനക്ക് ഞാൻ എന്റെ വീട് ഒക്കെ കാണിച്ച് തരാം" അവൾ പറഞ്ഞതും പെട്ടന് ഞെട്ടി ഞാൻ കുറച്ച് പുറകിലേക്ക് നീങ്ങി. ഇവൾ എന്ത് പറഞ്ഞാലും വേറെ രീതിയിൽ ആണലോ കൊള്ളുന്നത്.

"ഏയ്യ്, കണ്ടിട്ടില്ല... കാണണം. ഞ... ഞാൻ എന്തായാലും വരാം" അവളെ നോക്കി ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

"നിനക്ക് ഒന്നും പറയാൻ ഇല്ലേ" അവൾ ചെറിയ ദേഷ്യത്തിൽ ചോദിച്ചു. ഇവൾക്ക് ഇപ്പൊ എന്തിനാ ദേഷ്യം എന്ന് മനസിലാവാതെ ഞാൻ അവളെ നോക്കി

"എന്താടി, ഞാൻ വരാം എന്ന് പറഞ്ഞാലോ നിന്റെ വീട്ടിലേക്ക്"

"അത്രേ ഉള്ളു... നിന്റെ വീട്ടിലേക്ക് എന്നെ ക്ഷേനിക്കുനിലെ?? നിന്റെ വീട്ടിൽ എന്നെ കൊണ്ടുപോയി എല്ലാരേയും പരിചയ പെടുത്തുന്നിലെ... അതോ നിനക്ക് അങ്ങനെ ഒരു ഉദ്ദേശം ഇല്ലേ" അവൾ ചോദിച്ചു. പെട്ടന് അവളുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒക്കെ കേട്ടപ്പോ എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവിടെ നിന്നു. സന്തോഷം കാരണം ശ്വാസം കിട്ടാത്തത് പോലെ ഒക്കെ എനിക്ക് തോന്നി.

"കൊണ്ടുപോവാടി. തിരക്ക് പീടികളെ... നീ വീട്ടിൽ പോയി റെസ്റ്റ് ഒക്കെ എടുക്ക്. എല്ലാം ശെരിയായിട്ട് പോവാം"

"വീട്ടിലും റെസ്‌റ്റോ... ഇവിടെ റെസ്റ്റ് എടുത്ത് മതിയായിട്ട് ആണ് വീട്ടിലേക്ക് പോവുന്നത്"

💬 Comments

View all comments