0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.2K

ഞാൻ ഒരു മിസ് കാൾ ഇട്ടു അവളുടെ നമ്പർ സേവ് ചെയ്തു.

ഇനി അവൾ a*i*a അല്ല RaSHiKa ആണ്. അവളുടെ പേര് കിട്ടിയതോട് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു എനിക്ക്, അവൾക് അപകടം പറ്റിയപ്പോ ഉള്ള സങ്കടം എല്ലാം ഞാൻ മറന്ന് പോയി. സ്കാനിംഗ് റൂമിന്റെ പുറത്ത് ഞാൻ ഇരിക്കുക ആയിരുന്നു, അപ്പോഴാണ് കോറിഡോറിലൂടെ കുറച്ച് പേർ നടന്ന് വരുന്നത് കണ്ടത്,

കോട്ടും സ്യൂട്ടും ധരിച്ച ഒരു സ്ത്രീയും അവരുടെ റൈറ്റും ലെഫ്റ്റും ആയിട്ട് ഈരണ്ട് പേർ ഉണ്ടായിരുന്നു, കണ്ടാൽ അറിയാം എന്തോ വല്യ മീറ്റിംഗ് കഴിഞ്ഞിട്ട് നേരിട്ട് ഇങ്ങോട്ട് വന്നത് ആണ് എന്ന്. ആ കൂട്ടത്തിൽ ഉണ്ടായിരുന്നു ഒരാൾ ഡോക്ടറുടെ റൂമിലേക് കേറി പോയി... കുറച്ച് സമയം കഴിഞ്ഞപ്പോ കേറി പോയ ആളും ഡോക്ടറും ഇറങ്ങി വന്നു

"എന്ന പിന്നെ സർജറി ചെയാൻ ഉള്ളത് എല്ലാം പെട്ടന് റെഡി ആകാം, കുട്ടിയുടെ അമ്മ വന്നിട്ട് ഉണ്ട് എന്നല്ലേ പറഞ്ഞത്, അവർ കുറച്ച പേപ്പർ ഒക്കെ സൈൻ ചെയാൻ ഉണ്ട്" ഡോക്ടർ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന ആൾ അപ്പൊ തന്നെ ആ കോട്ടും സ്യൂട്ടും ഇട്ട പെണ്ണിനോട് വന്ന പറഞ്ഞു

"മാഡം, മോൾടെ കാൽമുട്ട് ഡീസലൊക്കേറ് ആയി, ലിഗ്മെന്റും ചെറിയ ഡാമേജ് ഉണ്ട് അതുകൊണ്ട് ചെറിയ ഒരു സർജറി വേണം. അപ്പൊ മാഡം ഒന്ന് വന്ന് സൈൻ ചെയ്ത..."

"സർജറി ഇവിടുന്ന് തന്നെ വേണോ രാജീവ്, വേറെ ബെറ്റർ ഹോസ്പിറ്റൽസ് ഏതെങ്കിലും നോക്കണോ" കോട്ടും സ്യൂട്ടും ഇട്ട സ്ത്രീ ചോദിച്ചു. അപ്പൊ ഇതാണ് അവളുടെ അമ്മ. അത്യാവശ്യം സെറ്റപ്പ്

💬 Comments

View all comments