Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
എന്തൊക്കെ ആണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അവിടെ നിന്നു. എന്നിട്ട് ആണോ ഇവൾ അവരെയും കൂട്ടി എന്റെ കൂടെ ഒക്കെ വന്നിട്ട് ഉണ്ടായത്, പക്ഷെ എനിക്ക് ഇവൾ പറഞ്ഞത് പോലെ ഒന്നും അല്ലാലോ തോന്നിയത്.
"മോളെ... ഒന്ന് താഴത്തേക്ക് വന്നേ. ഇത് ആരാ വന്നത് എന്ന് കണ്ടോ" താഴത്ത് നിന്ന് അമ്മ അവളെ വിളിച്ചു. ഞാനും താഴത്തേക്ക് നോക്കി, എവിടെയോ കണ്ട് പരിചയം ഉണ്ടലോ ഇയാളെ. അവളുടെ മാമൻ ആണ് എന്ന് അവൾ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോ എനിക്ക് ആളെ പിടികിട്ടി, ഇവളെ അന്ന് പ്രോജെക്ടിന് പോവുന്നതിന് മുന്നേ കണ്ടപ്പോ കാഫെയിൽ വന്ന മാമൻ. ഇയാളെ കാണാതെ ഇരിക്കാൻ ആണലോ ഞങ്ങൾ അന്ന് അവിടെ ഒളിച്ച് ഇരുന്നത്. ചെറുതായി എന്റെ ഉള്ളിൽ ഒരു ടെൻഷൻ വന്നു. ഞാൻ അവളെ നോക്കിയപ്പോ അവൾ ഇപ്പൊ വരാം എന്നും എന്നോട് റൂമിലേക്ക് പോകളാണ് പറഞ്ഞു.
ഞാൻ അവിടെ കണ്ട് ആദ്യത്തെ മുറിയിൽ തന്നെ കേറി. വിർത്തി ആക്കി വെച്ചിട്ട് ഉള്ള ബെഡും സ്റ്റഡി ടേബിളും ആണെകിലും അലമാരിയുടെ അവിടെ തുന്നി എല്ലാം വെളിച്ച് വാരി ഇട്ടിട്ട് ഉണ്ട്. ടേബിളിൽ വെച്ചിട്ട് ഉള്ള ഒരു ബുക്കിന്റെ പുറത്തേക്ക് ഒരു പേപ്പർ ഞാൻ കണ്ടു, നല്ല പരിചയം ഉള്ള ഒരു കൈയക്ഷരം... വേറെ ആരും അല്ല എന്റെ കൈ അക്ഷരം. ഞാൻ അവളുടെ വണ്ടിയിൽ പണ്ട് വെച്ചിട്ട് പോയ കത്ത്, ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ട് ഉണ്ട് അല്ലെ. ഞാൻ വെറുതെ അത് എടുത്ത് വായിച്ചു... ഇത്ര അങ്ങോട്ട് ഒളിപ്പിക്കേണ്ടായിരുന്നു. അത്
💬 Comments
View all comments