0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

ഉള്ള ചുമരുക്കൾ, വളഞ്ഞ് തിരിഞ്ഞ് ഉള്ള കോണി പടികൾ, ഇഷ്ടം പോലെ സ്ഥലം...

"ഡാ എന്റെ മുറി മോളിൽ ആണ്. എങ്ങനെ ഉണ്ട് വീട് ഒക്കെ ഇഷ്ടപ്പെട്ടോ" അവൾ എന്നോട് ചോദിച്ചു. ഇതിനൊക്കെ ഞാൻ ഇനി എന്ത് പറയാൻ ആണ് എന്ന രീതിയിൽ ഞാൻ ഒരു എക്സ്പ്രഷൻ ഞാൻ ഇട്ടു.

"ഇരിക്കട ഇങ്ങനെ നിക്കാതെ" പുറകിൽ നിന്നും അമ്മ വന്ന് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന സോഫയിൽ ഞാൻ ഇരുന്നു. ഞങ്ങൾ മൂന്ന് പേരും പരസ്പരം ഓരോന്ന് പറഞ്ഞ് അവിടെ ഇരുന്നതും ചായയുമായി ഒരു ചേച്ചി വന്നു. അത് കുടിച് കഴിഞ്ഞതും അവൾ എന്നെ മോളിൽ അവളുടെ റൂമിലേക്ക് വിളിച്ചു.

"നിന്റെ അമ്മക്ക് നിന്നെ പറ്റി വല്യ ഐഡിയ ഒന്നും ഇല്ല ലെ" സ്റ്റെപ് കേറികൊണ്ടിരുന്നപ്പോ ഞാൻ അവളോട് ചോദിച്ചു.

"എന്താടാ പെട്ടന് അങ്ങനെ തോന്നിയത്"

" ഞാൻ നിന്റെ ഫ്രണ്ട്‌സ് വരുന്ന കാര്യം ചോദിച്ചപ്പോ ഉള്ള മറുപടി കേട്ടപ്പോ അങ്ങനെ തോന്നി"

"എന്തേയ്... എനിക്ക് അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ല എന്ന് പറഞ്ഞോ. അതൊരു സത്യം അല്ലെ" ഞാൻ അവിടെ തന്നെ നിന്നു, എന്നിട്ട് ഇവളെ നോക്കി.

"എന്തൊക്കെയാടി നീ ഈ പറയുന്നത്, ഇതിന്ടെ ഇടയിൽ ഇപ്പൊ വേറെ എന്താ സംഭവിച്ചത്... എന്നോട് നീ ഒന്നും പറഞ്ഞില്ലാലോ" ഒരു ഞെട്ടളോട് കൂടി അവളോട് ഞാൻ ചോദിച്ചു.

"എന്റെ കൂടെ വല്ലപ്പോഴും നടക്കുന്ന ആൾക്കാരെ ആണ് നീ എന്റെ ഫ്രണ്ട്‌സ് ഉദേശിച്ചത് എങ്കിൽ അങ്ങനെ അല്ല, അവർ ഒക്കെ ക്ലാസ്സ്‌മേറ്റ്സ്... അത്രേ ഉള്ളു" അവൾ പറഞ്ഞു. ഇത് ഇവിടെ

💬 Comments

View all comments