Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
ഞങ്ങൾ എത്തി, എൻട്രൻസ് മുതൽ വണ്ടി വരെ അവൾ നടനൊള്ളാം എന്ന് പറഞ്ഞു. ഞാൻ ഗ്രീഷ്മ ചേച്ചിയോട് യാത്ര പറഞ്ഞ് ഇറങ്ങി.
"അമ്മേ ഞാൻ ഇവന്റെ കൂടെ വീട് വേറെ ബൈക്കിൽ വരട്ടെ" റാഷിക ചോദിച്ചു.
"ഈ കാലും വെച്ചിട്ടോ... അതൊക്കെ പിന്നെ പോവാമേ" അവളുടെ മുടിയിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു.
"എടാ നീയും ഇതിൽ കേറിക്കോ" അമ്മ തുടർന്നു, പക്ഷെ ബൈക്ക് ഞാൻ പിന്നെ വന്ന് വേറെ എടുക്കേണ്ടി വരും എന്ന് ഉള്ളത് കൊണ്ട് ഞാൻ ബൈക്കിൽ വന്നോളാം എന്ന് പറഞ്ഞു. അവരെ കാറിൽ കേട്ടിട്ട് ഞാൻ തിരിച്ച് എന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു, അപ്പോഴും എന്റെ ഉള്ളിൽ ചെറിയ ദേഷ്യം ഉണ്ടായിരുന്നു.
ഞാൻ വേഗം വണ്ടി എടുത്ത് അവരുടെ ഒപ്പം എത്താൻ ശ്രെമിച്ചു, അങ്ങോട്ടേക്ക് ഉള്ള വഴി അറിയാം എങ്കിലും അറിയാതെ പോലും അവരെ കാലും മുന്നേ ഞാൻ അവിടെ എത്താൻ പാടില്ലലോ. അവരുടെ വണ്ടിയുടെ പുറക്കെ മെല്ലെ ഞാൻ അവളുടെ വീട്ടിലേക്ക് പോയി. ഇനി ഇതുവഴി വരാതെ കാര്യങ്ങൾ മുമ്പോട്ട് കൊണ്ട് പോവണം എന്ന് ഞാൻ എടുത്ത തീരുമാനം ഇവിടെ കഴിയുന്നു, ഇനി അങ്ങനെ ദൂരത്ത് നിന്ന് നോക്കണ്ട ആവിശ്യം ഒന്നും ഇല്ല. വീടിന്ടെ പേര് ഞാൻ ഇപ്പോഴാണ് ശ്രേധിച്ചത് 'പാറക്കൽ'. എന്റെ ബൈക്ക് ഞാൻ പോർച്ചിൻടെ അടുത്ത് നിർത്തി, അവരുടെ കാർ വീടിന്ടെ മുന്നിലും. കൂറേ ആൾകാർ പണിക്ക് ഉണ്ടായിരുന്നു അവിടെ.
പുറത്ത് നിന്ന് കണ്ടപ്പോ പ്രതീക്ഷിച്ച അതെ രീതിയിൽ ഉള്ള ആഡംബരം തന്നെ ആയിരുന്നു ഉള്ളിലും, കൂറേ പെയിന്റിംഗ്സ്
💬 Comments
View all comments