0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

തന്നെ വരുമായിരിക്കും ലെ" ഞാൻ പറഞ്ഞതും അമ്മ ചെറുതായി ഒന്ന് ചിരിച്ചു. ഇതിൽ ഇപ്പൊ എന്താണ് ഇത്ര ചിരിക്കാൻ മാത്രം ഉള്ളത് എന്ന് മനസിലാകാതെ ഞാൻ അമ്മയെ തന്നെ നോക്കി ഇരുന്നു.

"ഇവൾക്ക് ഫ്രണ്ട്‌സ് എന്നൊക്കെ പറയാൻ ആരെങ്കിലും ഉണ്ടോ? അവൾ അങ്ങനെ അധികം ആരോടും സംസാരിക്കാർ ഇല്ലാലോ. നിന്നോട് ഒക്കെ അല്ലാതെ എന്റെ അറിവിൽ ഇവൾ ആരോടെങ്കിലും ഭയങ്കര കമ്പനി ഉണ്ടോ എന്ന് എനിക്ക് അറിയില്ല" അമ്മ പറഞ്ഞു. ഞാൻ അത്യാവിശ്യം നല്ല രീതിയിൽ ഞെട്ടി ഒരു അത്ഭുതത്തോടെ അവരെ നോക്കി നടന്നു.

"ആന്റിക്ക് അറിയാത്തത് കൊണ്ട് ആണ്, അവൾക്ക് ഫ്രണ്ട്‌സ് ഒക്കെ ഉണ്ട്. ചിലപ്പോ ഈ തിരക്കിന്ടെ ഇടയിൽ ആന്റി..." കുറച്ച് എന്തെകിലും ഒക്കെ പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും എങ്ങനെ പറയണം എന്ന് അറിയാതെ ഇങ്ങനെ അങ്ങ് ഞാൻ പറഞ്ഞു.

"നിനക്ക് ഇപ്പൊ അവളെ എത്ര കാലം ആയിട്ട് അറിയാം, എനിക്ക് എത്ര കാലം ആയിട്ട് അറിയാം. ഈ അടുത്ത കാലത്ത് ആയി നിന്നെ പോലെ ആരെങ്കിലും ഒക്കെ ഫ്രണ്ട്‌സ് ആയിട്ട് ഉണ്ടോ എന്നെ അറിയാത്തത് ഉള്ളു, ഞാൻ അവളുടെ പൊതുവെ ഉള്ള ഒരു ഇത് പറഞ്ഞു എന്നെ ഉള്ളു" നേരത്തേ പറഞ്ഞതിന് ഒരു ന്യായീകരണം എന്ന പോലെ അവളുടെ അമ്മ എന്നോട് പറഞ്ഞു. സ്വന്തം മക്കളുടെ കാര്യത്തിൽ ഓഫീസിൽ കാണിക്കുന്നതിന്റെ ചെറിയ ഒരു ശതമാനം ആത്മാർത്ഥത എങ്കിലും കാണിച്ചൂടെ. ഞാൻ പിന്നെ അതിന് മറുപടി ഒന്നും കൊടുക്കാൻ നിന്നില്ല, ഇനി എന്തേലും ഒക്കെ പറഞ്ഞ് തുടങ്ങിയ കച്ചറ ആവും. ഹോസ്പിറ്റലിന്റെ പുറത്ത്

💬 Comments

View all comments